പോലീസ് ക്വാര്‍ട്ടേഴ്സില്‍ പ്ലാസ്റ്റിക് മാലിന്യം എടുക്കാനെത്തിയ ഹരിതകര്‍മ സേനാംഗമായ വനിതയെ എസ്.ഐ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചു.കോട്ടയം കലക്ടറേറ്റിന് എതിര്‍വശമുള്ള പോലീസ് ക്വാര്‍ട്ടേഴ്സില്‍ ജോലിക്കെത്തിയ ഹരിതകര്‍മ സേനാംഗമായ ജി. മായക്കാണ് നായ കടിയേറ്റത്. നായയെ അഴിച്ചുവിട്ട മുണ്ടക്കയം സ്വദേശിയായ സബ് ഇന്‍സ്പെക്ടര്‍ അലക്സാണ്ടര്‍ക്കെതിരെ മായ പോലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
ക്വാര്‍ട്ടേഴ്സിലെത്തി കോളിങ്ബെല്‍ അടിച്ചപ്പോള്‍ ജനാല തുറന്നു നോക്കിയശേഷം വീടിനുള്ളില്‍ നിന്നും നായയെ അലക്സാണ്ടര്‍ പുറത്തേക്കു തുറന്നു വിടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ കടിക്കുകയായിരുന്നു. അലക്സാണ്ടര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ അസഭ്യം പറയുകയായിരുന്നെന്ന് മായ പരാതിയില്‍ ആരോപിക്കുന്നു.
കാലില്‍ ആഴത്തില്‍ മുറിവേറ്റ മായ ആശുപത്രിയില്‍ ചികിത്സ തേടി. ഹരിതകര്‍മ സേനാംഗങ്ങളോട് അലക്സാണ്ടര്‍ സഹകരിക്കാറില്ലെന്ന പരാതി മുന്‍പും ഉണ്ടായിട്ടുണ്ട്്. ക്വാര്‍ട്ടേഴ്സില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പൊതുപ്രവര്‍ത്തകനായ ടി.എന്‍ ഹരികുമാര്‍ പറഞ്ഞു. നിരവധി പരാതികള്‍ നല്‍കിയിട്ടും നഗരസഭ നടപടിയെടുക്കുന്നില്ലെന്നും ഹരികുമാര്‍ ആരോപിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…