Categories: Uncategorized

നിയമസഭ തെരഞ്ഞെടുപ്പ് ; കോട്ടയം ജില്ലയിൽ 74.32 പോളിംഗ് ; കൂടുതൽ വൈക്കത്ത്-79.31 ; കുറവ് കടുത്തുരുത്തിയിൽ -69.03

നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ 74.32 ശതമാനം പോളിംഗ്. ഏറ്റവും കൂടുതൽ പോളിംഗ്  നടന്നത് വൈക്കം നിയമസഭാ മണ്ഡത്തിലാണ്. ഇവിടെ 79.31 ശതമാനം പേർ വോട്ടു ചെയ്തു. വോട്ടിംഗ് ശതമാനത്തിൽ പിന്നിൽ കടുത്തുരുത്തിയാണ് 69.03.

കടുത്തുരുത്തി – 69.03

വൈക്കം – 79.31

ഏറ്റുമാനൂർ – 75.65

കോട്ടയം- 74.75

പുതുപ്പള്ളി – 72.70

ചങ്ങനാശേരി- 72.98

കാഞ്ഞിരപ്പള്ളി- 74.43

പൂഞ്ഞാർ- 75.62

(അന്തിമ ശതമാനക്കണക്കുകളിൽ മാറ്റമുണ്ടാകാം)

 പുലർച്ചെ 5.30ന് മോക് പോളോടെയാണ് ജില്ലയിലെ 1791  പോളിംഗ് ബൂത്തുകളിലും വോട്ടെടുപ്പിൻറെ  നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. എല്ലാ പോളിംഗ് ബൂത്തുകളിലെയും പൊതുവായ നടപടിക്രമങ്ങൾ  വീക്ഷിക്കുന്നതിന് കളക്ടറേറ്റിൽ വെബ് കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജമാക്കിയിരുന്നു.

വോട്ടെടുപ്പ് പൂർത്തിയാക്കി തിരികെ എത്തിച്ച  വോട്ടിംഗ് യന്ത്രങ്ങൾ  വരണാധികാരികളുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി വോട്ടെണ്ണൽ കേന്ദ്രങ്ങളോടനുബന്ധിച്ചുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്.  സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. അഞ്ചുകേന്ദ്രങ്ങളിലായാണ് ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെ വോട്ടെണ്ണൽ.

വോട്ടെണ്ണൽ കേന്ദ്രങ്ങൾ:

പാലാ, കടുത്തുരുത്തി മണ്ഡലങ്ങൾ-കാർമൽ പബ്ലിക് സ്‌കൂൾ പാലാ.

ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങൾ- എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി

ഏറ്റുമാനൂർ, കോട്ടയം മണ്ഡലങ്ങൾ- എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം

പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ-സെൻറ് ജോർജ് കോളജ്, അരുവിത്തുറ.

വൈക്കം മണ്ഡലം- ബസേലിയസ് കോളജ്, കോട്ടയം

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago