മുണ്ടക്കയം: 2021-ലെ കൂട്ടിക്കൽ പ്രളയത്തിൽ തകർന്ന സംരക്ഷണഭിത്തികൾ പുനർനിർമ്മിക്കാത്തതിനെത്തുടർന്ന് പൂഞ്ഞാർ-എരുമേലി സംസ്ഥാനപാത അതീവ അപകടാവസ്ഥയിൽ. പറത്താനത്തിനും ചോലത്തടത്തിനും ഇടയിൽ മൂന്നിടങ്ങളിലാണ് റോഡ് ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലുള്ളത്. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
പറത്താനം റേഷൻ കട ജംഗ്ഷൻ: ഇവിടെ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ഒരു വീപ്പ മാത്രമാണ് ഏക മുന്നറിയിപ്പ്.
ആനക്കുഴി പ്ലാപ്പള്ളി ജംഗ്ഷൻ: വളവുള്ള ഈ ഭാഗത്ത് യാതൊരുവിധ മുന്നറിയിപ്പ് ബോർഡുകളോ സൂചനകളോ ഇല്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ വലിയ വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കാൻ സാധ്യതയേറെയാണ്.
ചോലത്തടം ഷാപ്പുപടി: ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ഇവിടെ നാട്ടുകാർ കെട്ടിയിരുന്ന സാരിത്തുണി ദ്രവിച്ചുപോയതോടെ ഇപ്പോൾ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. റോഡ് ഇടിഞ്ഞുവീഴുമെന്ന ഭീതിയിൽ ഇതിന് താഴെ താമസിച്ചിരുന്ന കുടുംബം വീടുപേക്ഷിച്ച് മാറിതാമസിക്കേണ്ടി വന്നു.
പ്രളയം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും സംരക്ഷണഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. മഴ ശക്തമായാൽ റോഡ് പൂർണ്ണമായും ഇടിഞ്ഞുതാഴാൻ സാധ്യതയുണ്ട്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…