മുണ്ടക്കയം ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ നിരോധിത പുകയില ഉൽപന്നമായ പാൻ മസാലകൾ കടകളിൽ ഇപ്പോഴും കിട്ടുമോ.. ? ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാകും നൽകാനുള്ളത്. ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്നുണ്ടോ എന്ന് അറിയാൻ മാടക്കടകൾ വഴി പരിശോധനകൾ നടത്തുന്ന അധികൃതർ അറിയുക ഇവയുടെ കച്ചവടം ഇപ്പോൾ ഹൈടെക് ആണ്.
ഹാൻസ് കൂടാതെ മറ്റ് പേരുകളിൽ ഉള്ള പല പാൻ മസാലകളും ഇത്തരത്തിൽ വിപണിയിൽ രഹസ്യ കച്ചവടത്തിൽ ഉൾപ്പെടുന്നു. ഇവയുടെ നിരോധനം ഗുണം ചെയ്തത് ഇത്തരം കച്ചവടക്കാർക്കാണ് ഒരു പാക്കറ്റിൽ 20 രൂപ ലാഭം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് 60 രൂപ. മുണ്ടക്കയം വരിക്കാനി കവലയിലെ പലചരക്ക് കടയിൽ, പുത്തൻചന്തയിലെ സ്റ്റാൻഡിൽ വീടിനോട് ചേർന്ന കടയിൽ, പുലിക്കുന്ന് ടോപ്പിലെ ഹോട്ടൽ , കൊടുകുത്തിയിൽ ഹോട്ടലിൽ, പുഞ്ചവയലിൽ വീടിനോട് ചേർന്ന് , കൂട്ടിക്കലിൽ വലം കൈ പൊക്കി ഒരു കോട്ടുവാ ഇട്ടാൽ മതി സംഗതി ലഭിക്കും.ഇവിടെ ഒക്കെ കച്ചോടം ഹൈടെക് തന്നെ, കോഡ് ഭാഷ ഉണ്ടോ സാധനം റെഡി , അല്ലെങ്കിൽ പൈസ ആദ്യം കൊടുക്കുക 60 രൂപ ആയിട്ട് തന്നെ കൊടുക്കണം എന്നാൽ സാധനം പറയാതെ തന്നെ കൊണ്ട് തരും
ഇവ കടകളിലും, വീടുകളിലും സൂക്ഷിക്കാനും പ്രത്യേക രഹസ്യ സ്ഥലങ്ങൾ ഉണ്ടാക്കുകയാണ് പലരും. കടകളിൽ പരിശോധന നടത്തിയാലും കണ്ടെത്താൻ കഴിയാത്ത തരത്തിലാണ് ഇവ സൂക്ഷിക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ കച്ചവടക്കാർ എത്തിക്കുന്നത്. അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾ പലരും ഇവ കൂട്ടമായി വാങ്ങി വന്ന് കടകളിൽ വിൽക്കും എന്ന് പറയപ്പെടുന്നു. ഹൈസ്കൂളിൽ പഠിക്കുന്ന കുട്ടികൾ ഉൾപ്പെടെ ഇവയ്ക്ക് അടിമകളാണ്
പാൻ മസാലകൾ നിരോധിച്ചിട്ടും അമിത ലാഭം കൊയ്യാൻ നടത്തുന്ന ഇത്തരം വിൽപനക്കാരെ കണ്ടെത്താൻ പൊലീസും എക്സൈസും ഉൗർജിത ശ്രമം നടത്തിയാലേ രക്ഷയുള്ളൂ
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…