തിരുവന്തപുരം:ജനപക്ഷത്തുനിന്നുവനംവന്യജീവിവകുപ്പിന്റെനിയമവിരുദ്ധതക്കെതിരെ പോരാടിയ കർഷക പക്ഷ നേതാവിനെ വനം മന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കാൻ വനം പരിസ്‌ഥിതി ലോബിയുടെ സമ്മർദ്ദം. FARM എന്ന കർഷക ബോധവൽക്കരണത്തിന് രൂപീകരിച്ച കർഷക സംഘടനയുടെ സെക്രട്ടറിയും വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ PRO ആയി ജോലി ചെയ്തു വന്നിരുന്ന സിജുമോൻ ഫ്രാൻസിസിസ് നെതിരെയാണ് വിദേശ പരിസ്‌ഥിതി സംഘടനകളുടെ സാമ്പത്തിക സഹായത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ രംഗത്ത് വന്നിരിക്കുന്നത്.
കർഷക പക്ഷ നിലപാടുള്ള നേതാവിനെ വനം മന്ത്രിയുടെ ഓഫീസിൽ നിയമിക്കുന്നത് വനം വകുപ്പ് ഓഫീസ് കേന്ദ്രീകരിച്ചു തങ്ങൾ ഉയർത്തികൊണ്ടുവരുന്ന നിയമവിരുദ്ധ, ജനവിരുദ്ധ, കർഷക വിരുദ്ധ നിലപാടുകൾക്ക് തടസ്സമുണ്ടാക്കിയയേക്കും എന്ന ഭയമാണ് ഇവരുടെ സംഘടിതനീക്കത്തിനു പിന്നിൽ എന്നറിയുന്നു. മറ്റു കർഷക സംഘടനകളെയും തെറ്റിദ്ധരിപ്പിച്ചു തങ്ങളുടെ വാദത്തിനൊപ്പം കൊണ്ടുവരുവാനുള്ള ശ്രമവും ഈ ഗൂഡ്ഡ് സംഘം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിജുമോൻ മുൻപ് പ്രവർത്തിച്ചിരുന്ന ഒരു കർഷക സംഘടനയുമായി ഇവർ ആശയ വിനിമയം നടത്തി എന്നും പഴയസംഘടനാ വിരോധം തീർക്കാൻ ഇവർ കർഷകവിരുദ്ധ നിലപാട് സ്വീകരിച്ചു രംഗത്ത് വരും എന്നറിയുന്നു.
സിജുമോൻ ഫ്രാൻസിസിന്റെ മകൾ കിരൺ സിജു അണു NH 85 കേസിൽ വനം വകുപ്പ് വാദം തെറ്റാണെന്നു തെളിയിച്ചു നേരിയംഗലം മുതൽ വാളറ വരെ 100 അടി വീതിയിൽ റോഡിൽ വനം വകുപ്പിന് അവകാശമില്ല എന്നു ഹൈ കോടതി ഡിവിഷൻ ബഞ്ചിൽ നിന്നും വിധി നേടിയത് . മുൻ സർക്കാർ ഈ വിധി അംഗീകരിക്കുകയും സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനെ തടയുകയും ചെയ്തു .
കുട്ടമ്പുഴയിൽ പിതാവ് കാട്ടാന ആക്രമണത്തിൽ മരിച്ച സന്ദീപ് എന്ന ആദിവാസി യുവാവ് നഷ്ടപരിഹാരത്തിനായി ഹൈകോടതിയിൽ നൽകിയ കേസിൽ കോടതി അമികസ്ക്യുറിയെ നിയമിക്കുന്നതിലേക്കു നയിച്ച സംഭവത്തിന് പിന്നിലും സിജുമോന്റെ ഇടപെടൽ പരിസ്‌ഥിതിലോബി സംശയിക്കുന്നു. തട്ടേക്കാട് പക്ഷിസങ്കതത്തിൽ ഉൾപ്പെട്ട ജനവാസമേഖലകൾഒഴിവാക്കാൻ കേന്ദ്ര സർക്കാരിൽ നൽകിയ നിവേദനങ്ങളും കർഷകപ്രക്ഷോഭങ്ങളിലെ സാന്നിധ്യവുമാണ് സിജുമോനെ മന്ത്രി ഓഫീസിൽ നിന്നു പുറത്താക്കാനുള്ള സംഘടിത ശ്രമത്തിന് പിന്നിൽ.
ഹൈകോടതിയിൽവനംവകുപ്പിനെതിരെയുള്ളകേസുകളിൽ ഹാജരായിരുന്ന തൃശ്ശൂർ സ്വദേശിയായ ബിജോ ഫ്രാൻസിസ് എന്ന വക്കിൽ സീനിയർ ഗവണ്മെന്റ് പ്ലീഡർമാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടതും വനം വകുപ്പ് ആസ്ഥാനത്തു ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
ഇനിയുള്ള കാലം തങ്ങളുടെ ഇഷ്ടത്തിന് മന്ത്രിയുടെ ഓഫീസും AG ഓഫീസും ചലിപ്പിക്കാൻ കഴിയില്ല എന്ന ഭീതിയാണ് ഇംഗ്ലീഷ് പത്രങ്ങളെ സ്വാധീനിച്ചും കർഷക സംഘടനകളിൽ തെറ്റിദ്ധാരണ പ്രചരിപ്പിച്ചും സിജുമോനെ പുറത്തക്കാനുള്ള ശ്രമം. എന്നാൽ സിജുമോന്റെട്രാക്ക് റെക്കോർഡ്പരിശോധിച്ചും വിവാദവിഷയങ്ങളിൽ സിജുമോന് ആഴത്തിലുള്ളഅറിവും പരിചയവും നിയമവിദ്യാഭ്യാസവും പരിഗണിച്ചു മന്ത്രിയുടെപ്രത്യേകതാല്പര്യം പ്രകാരമാണ് സിജുമോൻ ഫ്രാൻസിസിനെ APS ആയി നിയമിച്ചത് എന്നാണ് അറിയുന്നത്.
വനം വകുപ്പിനെ നിയന്ത്രിക്കുന്ന വനം വകുപ്പ് ആസ്ഥാനത്തെ ഗൂഡ്ഡ ലോബിയ്‌ക്കെതിരെ കേരളത്തിലെ കർഷക സംഘടനകൾ ഒന്നടങ്കം രംഗത്തുവരാനും മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും കാണാനും തയാറാകുന്നു. ഗുഡ്ഡ നിക്ഷിത താല്പര്യക്കാരുടെ കയ്യിൽ നിന്നും മന്ത്രിയുടെ ഓഫിസയും വനം വകുപ്പ് ഓഫീസും മോചിപ്പിക്കാനുള്ള ശ്രമത്തിന് എല്ലാവിധ പിന്തുണയും നൽകാൻ കർഷക സംഘടനകൾ തീരുമാനമെടുത്തു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…