കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
February 27, 2026

പാലായിൽ കള്ളനോട്ട് വ്യാപകമാകുന്നു.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0
15fe60dc-715f-49a5-bb1a-41bebb19b413

പാലാ: ഓണത്തിരക്ക് ലാക്കാക്കിയെന്നവണ്ണം പാലായിൽ കള്ളനോട്ട് വ്യാപകമാകുന്നു.ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
500 രൂപയുടെ കള്ളനോട്ടുകളാണ് കണ്ടുവരുന്നത്. കാൽനടയായി ലോട്ടറി വിൽക്കുന്നവർക്കാണ് കൂടുതലായും ഇത്തരം നോട്ടുകൾ ലഭിക്കുന്നത്. രണ്ടു ദിവസം മുമ്പ് പാലാ പ്രൈവറ്റ് ബസ്റ്റാൻഡിലെ ഒരു ലോട്ടറി ഏജൻസിയിൽ ടിക്കറ്റെടുക്കാൻ വന്ന ഏജൻറ് കൊടുത്ത നോട്ടിൽ ഒരെണ്ണം കള്ളനോട്ടായിരുന്നു. അന്നു തന്നെ അവരുടെ ഹോൾസെയിൽ കടയിലും ടിക്കറ്റ് എടുക്കാൻ എത്തിയ ഏജൻറ് ഇതേ നമ്പരിലുള്ള കള്ളനോട്ടു നൽകിയിരുന്നു.കാൽ നടയായി ലോട്ടറി വിൽക്കുന്ന അതിസാധാരണക്കാരുടെ അറിവില്ലായ്മ മുതലെടുത്താണ് കള്ളനോട്ട് വിപണിയിലിറക്കാൻ ശ്രമിക്കുന്നത് എന്ന സംശയം വർദ്ധിക്കുന്നു.തിരക്കേറുന്ന ഓണവിപണിയിൽ കൂടുതൽ കള്ളനോട്ട് ഇറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അന്യസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.നിലവിൽ പാലായിലും പരിസരത്തുമുള്ള എല്ലാ അന്യസംസ്ഥാന തൊഴിലാളികളും പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും അന്വേഷണം നടത്തേണ്ടത് ആവശ്യമാണ്.ബംഗാളികൾ എന്ന ഓമന പേരുകൾ വിളിക്കപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും ബംഗാളികളല്ല.ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരും പല പേരുകളിൽ പരിസരങ്ങളിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.എന്തായാലും പഴുതടച്ച അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed