കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
April 28, 2026

വേറിട്ട എക്സിബിഷനുമായി മരിയൻ കോളേജിലെ ബി ബി എ വിദ്യാർത്ഥികൾ

0
f08b6ae7-2db0-458a-a68b-0118c4e46a6b

കുട്ടിക്കാനം: 2018ലെ പ്രളയത്തിന്റെയും വയനാട് ദുരന്തത്തിൻ്റെയും പശ്ചാത്തലത്തിൽ പ്രകൃതിദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബി. ബി. എ .(എയ്ഡ് ഡ്) വിദ്യാർത്ഥികൾ സംഘടിപ്പിച്ച എക്സിബിഷൻ വളരെ ശ്രദ്ധേയമായി. മണ്ണിനോട് മല്ലടിക്കുന്ന മനുഷ്യൻറെ മുന്നിൽ രൗദ്രഭാവം പൂണ്ടു നിൽക്കുന്ന പ്രകൃതിയെ അവതരിപ്പിക്കുകയായിരുന്നു എക്സിബിഷന്റെ ലക്ഷ്യം. ആഗസ്റ്റ് 18, 19 തീയതികളിൽ “ഫ്രം റൂയിന്‍സ് ടു റെസിലിയന്‍സ്” എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി അവതരിപ്പിച്ച എക്സിബിഷൻ ധാരാളം വിദ്യാർത്ഥികൾ സന്ദർശിച്ചു. എക്സിബിഷൻ വളരെ പ്രയോജനപ്രദമായിരുന്നെന്ന് അധ്യാപകരും വിദ്യാർത്ഥികളും വിലയിരുത്തി.

പ്രകൃതിദുരന്തങ്ങളോടനുബന്ധിച്ച് ഇലക്ട്രിസിറ്റി നഷ്ടപ്പെടുന്ന പ്രദേശങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ട് എക്സിബിഷൻ സ്ഥലങ്ങളിൽ മൊബൈൽ വെട്ടം കരുതി വേണമായിരുന്നു സന്ദർശകർ പ്രവേശിക്കേണ്ടിയിരുന്നത്. പ്രകൃതിദുരന്തങ്ങൾ അനുബന്ധിച്ചുള്ള ചിത്രങ്ങളും പത്രവാർത്തകളും മോഡലുകളും എക്സിബിഷനെ ആകർഷകമാക്കി. മോഡലുകളുടെ വെളിച്ചത്തിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും എങ്ങനെ ഉണ്ടാകുന്നുവെന്ന് വിദ്യാർത്ഥികൾ സന്ദർശകരെ പറഞ്ഞു മനസ്സിലാക്കി.

വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് അഭിനന്ദിച്ചു. ഡിപ്പാർട്ട്മെൻറ് തലവൻ ഡോ. ജോഷി ജോൺ, ഫാ. ഡോ. സിബി ജോസഫ്, മെൽബി ജോസഫ് എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ട പ്രോത്സാഹനം നൽകി. എക്സിബിഷന് നതാഷ എ പാറയ്ക്കൽ,
അമൃത് ബി ദേവ് എന്നീ വിദ്യാർത്ഥികൾ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You may have missed