കോട്ടയം;ക്രിസ്തുമസ് രാത്രിയിൽ കാർ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത,പാലാ പൊൻകുന്നം റൂട്ടിൽ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയ കാർ യാത്രികർ ആരുമറിയാതെ യുവാവിനെ കാറിൽ കയറ്റി രണ്ടു കിലോമീറ്റർ അപ്പുറം വഴിയോരത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു.സംഭവത്തിൽ എരുമേലി കനകപ്പലം സ്വദേശി അനോജ് (43) ന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്..ലോറി ഡ്രൈവറായ എരുമേലി സ്വദേശി ജിതിനോപ്പം ലോഡുമായി പോകും വഴി പൊൻകുന്നം റൂട്ടിലുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അനോജിനെ കാറിലെത്തിയ സ്ത്രീകളടങ്ങുന്ന സംഘം ഇടിച്ചുവീഴ്ത്തി കാറിൽ എടുത്തിട്ട് കടന്നു കളഞ്ഞത്.ഭക്ഷണം കഴിച്ച ശേഷം പണം കൊടുത്ത് വാഹനത്തിന് സമീപമെത്തിയ ഡ്രൈവർ അനോജിനെ കാണാത്തതിനാൽ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല രാത്രി ഏറെ വൈകി തിരച്ചിലിനൊടുവിൽ രണ്ടു കിലോമീറ്റർ അകലെ പൂവരണിയിൽ ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ വഴിയോരത്ത് കണ്ടെത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു..ഇടിയുടെ ആഘാതത്തിൽ കാൽ ഒടിയുകയും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവാവ് മരണപെട്ടു എന്ന ധാരണയിൽ വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം,സമീപ ഭാഗങ്ങളിലുള്ള cctv അടക്കമുള്ളവ പാലാ പോലീസ് പരിശോധിച്ചതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.മദ്യലഹരിയിൽ അമിത വേഗത്തിലെത്തിയ കാറിൽ സ്ത്രീകൾ അടക്കമുള്ളവർ ഉണ്ടായിരുന്നതായി അനോജ് ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞു,പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ കോട്ടയം മീഡിയ,മറുനാടൻ മലയാളി,പൂവരണി ഓൺലൈൻ,ടുഡെ ലൈവ്,പാലാ വിഷൻ തുടങ്ങിയ മാധ്യമ പ്രവർത്തകരും അനോജുമായി ബന്ധപ്പെട്ടു,കുറ്റക്കാരായവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി ഉറപ്പാക്കുമെന്നും പാലാ പോലീസ് പറഞ്ഞു
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…