Categories: Uncategorized

ക്രിസ്തുമസ് രാത്രിയിൽ കാർ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത,പാലായിൽ യുവാവിനെ ഇടിച്ചു വീഴ്ത്തി തട്ടികൊണ്ടുപോയി മരിച്ചെന്നു കരുതി വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു…

കോട്ടയം;ക്രിസ്തുമസ് രാത്രിയിൽ കാർ യാത്രികരുടെ കണ്ണില്ലാത്ത ക്രൂരത,പാലാ പൊൻകുന്നം റൂട്ടിൽ തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം റോഡ് മുറിച്ചു കടന്ന യുവാവിനെ ഇടിച്ചു വീഴ്ത്തിയ കാർ യാത്രികർ ആരുമറിയാതെ യുവാവിനെ കാറിൽ കയറ്റി രണ്ടു കിലോമീറ്റർ അപ്പുറം വഴിയോരത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു.സംഭവത്തിൽ എരുമേലി കനകപ്പലം സ്വദേശി അനോജ് (43) ന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്..ലോറി ഡ്രൈവറായ എരുമേലി സ്വദേശി ജിതിനോപ്പം ലോഡുമായി പോകും വഴി പൊൻകുന്നം റൂട്ടിലുള്ള തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചു റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അനോജിനെ കാറിലെത്തിയ സ്ത്രീകളടങ്ങുന്ന സംഘം ഇടിച്ചുവീഴ്ത്തി കാറിൽ എടുത്തിട്ട് കടന്നു കളഞ്ഞത്.ഭക്ഷണം കഴിച്ച ശേഷം പണം കൊടുത്ത് വാഹനത്തിന് സമീപമെത്തിയ ഡ്രൈവർ അനോജിനെ കാണാത്തതിനാൽ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല രാത്രി ഏറെ വൈകി തിരച്ചിലിനൊടുവിൽ രണ്ടു കിലോമീറ്റർ അകലെ പൂവരണിയിൽ ഗുരുതരമായി പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ വഴിയോരത്ത് കണ്ടെത്തുകയായിരുന്നു.സംഭവത്തെ തുടർന്ന് പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ.യുടെ നേതൃത്വത്തിൽ സംഭവ സ്ഥലം സന്ദർശിച്ചു..ഇടിയുടെ ആഘാതത്തിൽ കാൽ ഒടിയുകയും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവാവ് മരണപെട്ടു എന്ന ധാരണയിൽ വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞതാകാമെന്നാണ് നിഗമനം,സമീപ ഭാഗങ്ങളിലുള്ള cctv അടക്കമുള്ളവ പാലാ പോലീസ് പരിശോധിച്ചതായാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.മദ്യലഹരിയിൽ അമിത വേഗത്തിലെത്തിയ കാറിൽ സ്ത്രീകൾ അടക്കമുള്ളവർ ഉണ്ടായിരുന്നതായി അനോജ് ഡെയ്‌ലി മലയാളി ന്യൂസിനോട് പറഞ്ഞു,പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ കോട്ടയം മീഡിയ,മറുനാടൻ മലയാളി,പൂവരണി ഓൺലൈൻ,ടുഡെ ലൈവ്,പാലാ വിഷൻ തുടങ്ങിയ മാധ്യമ പ്രവർത്തകരും അനോജുമായി ബന്ധപ്പെട്ടു,കുറ്റക്കാരായവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് നീതി ഉറപ്പാക്കുമെന്നും പാലാ പോലീസ് പറഞ്ഞു

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago