പാലാ: പൂവരണി പള്ളിക്ക് സമീപം വിളക്കും മരുതിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പൂവരണി പ്ലാപ്പള്ളിൽ രഘുവാണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.10 ഓടെയാണ് സംഭവം.പാലായിൽ നിന്നും പൊൻകുന്നത്തേയ്ക്ക് പോയ നിരപ്പേൽ ബസ്സാണ് ഇടിച്ചത്.നടന്നു പോവുകയായിരുന്ന രഘുവിനെ പിന്നിൽ നിന്ന് എത്തിയ ബസ് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് വീണ രഘു തൽക്ഷണം തന്നെ മൃതിയടയുകയായിരുന്നു. നിരപ്പേൽ ബസ്സിന്റെ അമിതവേഗത്തെക്കുറിച്ച് ഇതിനുമുമ്പും നിരവധി തവണ പരാതികൾ ഉണ്ടായിട്ടുള്ളതാണ്.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…