പൂഞ്ഞാർ നിയോജക മണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മൂന്നാം ദിനമായ ഇന്നലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടന്നു.ആനക്കുഴിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരും നാട്ടുകാരുമൊരുക്കിയ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി പൂഞ്ഞാർ ടൗണിൽ സമാപിച്ചു…
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ആവേശ ഭരിതമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. താൻ മത്സരിക്കുന്നത് 5 വർഷം കൊണ്ട് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൂഞ്ഞാറിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പിസി ജോർജ് പറഞ്ഞു…പര്യടനത്തിന് മിനർവ മോഹൻ,ജോജിയോ ജോസഫ്,സജി കുരീക്കാട്ട്,ക്ലിന്റ് അരീപ്ലാക്കൽ, കെ.വി നാരായണൻ,അനിൽകുമാർ മഞ്ഞപ്ലാക്കൽ,ജോർജ് അത്തിയാലിൽ,ലെൽസ് വയലിക്കുന്നേൽ,സുരേഷ് ഇഞ്ചയിൽ,സെബാസ്റ്റ്യൻ കുറ്റിയാനി,ആനിയമ്മ സണ്ണി, സജി സിബി,ജിസ്സോയി തോമസ്,പ്രിയ രാജേഷ്, മണിക്കുട്ടി ഇ എൻ,ടെസ്സി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…