ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ നാടിന്റെ ദുരന്തമായി മാറരുതെന്ന സമൂഹ മാധ്യമ കുറിപ്പുമായി യൂത്ത് ലീഗ് നേതാവ് അമീൻ പിട്ടയിൽ. അമീനെ പിന്തുണച്ച് നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ കമന്റായി പങ്കുവെച്ചത്. സന്തോഷ് എന്ന് പേരുള്ള എസ്.ഐ ആണ് ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്.
അമീൻ പിട്ടയിലിന്റെ കുറിപ്പ്:
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സന്തോഷ് കുമാർ എന്ന് പേരുള്ള എസ്.ഐ നാടിന്റെ ദുരന്തമായി മാറരുത്.
ഇവിടെ നിയമം നടപ്പിലാക്കുന്നതിന് യാതൊരു വിധ പ്രതിസന്ധികളുമില്ല. പക്ഷേ അതൊരു വാശി തീർക്കലും, പിടിച്ച് പറിയുമായി മാറരുത്. വാഹന ചെക്കിംഗ് നടത്തുമ്പോൾ വായിൽ നിന്നും വരുന്നത് മനുഷ്യനെ അവഹേളിക്കുന്ന സംസാരങ്ങളും, മോശം വർത്തമാനങ്ങളും. കൂലിപ്പണിക്കാരനും, സാധരണക്കാരനും, മറ്റ് ആരോടാണെങ്കിലും ചെറിയ കാര്യങ്ങൾക്ക് ചെക്കിങ്ങിൽ ഭീമമായ തുക അടക്കാൻ ആവശ്യപ്പെടുമ്പോൾ, ഫൈൻ അല്പം കുറച്ച് തരാൻ പറ്റുമോ എന്നാരാണെങ്കിലും സ്വാഭാവികമായും ചോദിച്ച് പോകും.
അത്തരത്തിൽ താഴ്മയായി ചോദിച്ച, ഒമിനിയിൽ ചെറിയ കച്ചവടത്തിന് പോയ മാന്യനായ ചെറുപ്പക്കാരനോട് ടിയാൻ പറഞ്ഞത് നിങ്ങളൊക്കെ ‘മച്ചി പശിവിനെ കൊണ്ട് കറവ എടുപ്പിക്കുന്ന നാട്ടുകാരല്ലേ’ എന്നാണ്. ഭീമമായ തുക അടക്കാൻ നിവൃത്തി ഇല്ലന്നും, കോടതിയിലേക്ക് ഫൈൻ നൽകുമോ എന്ന് ചോദിച്ചതിന് പറഞ്ഞ മറുപടി അറിഞ്ഞപ്പോൾ അൽഭുതം തോന്നി ‘ചെത്തിയതിന്റെ ഓളം കാണിക്കക്കരുത്’ എന്നാണ്. കഴിഞ്ഞ കുറെ നാളുകളായി ടിയാന്റെ അവഹേളനങ്ങൾക്ക് ഇരയായവർ നിരവധിയാണ്.
എപ്പോൾ വേണമെങ്കിലും, കയറിപ്പോകാവുന്ന നിരവധി മാന്യന്മാരായ ഉദ്യോഗസ്ഥരുള്ള പോലീസ് സ്റ്റേഷനിൽ ടിയാനെ പോലുള്ളവർ ഒരു ബാധ്യതയാണ്. ഫൈനുകൾ ഈടാക്കട്ടെ, വാഹന ചെക്കിങ്ങുകൾ എപ്പോൾ വേണമെങ്കിലും നടത്തട്ടെ, പക്ഷേ വായിൽ നിന്നും സഭ്യമല്ലാത്ത വർത്തമാനം പറയുന്നവരെ ഇവിടുന്ന് ഒഴിവാക്കൂ എന്ന് മേലുദ്യോഗസ്ഥരോട് വിനയപൂർവ്വം അപേക്ഷിക്കുന്നു.
മുണ്ടക്കയം: ഫുട്ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…