Categories: Uncategorized

ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പൈസ തട്ടിയെടുത്ത രണ്ടുപേരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു

ശബരിമലയിൽ ഡോളി തൊഴിലാളികളായി ജോലിനോക്കുന്ന1 .കണ്ണൻ (31) S/o ഗണേശൻ ,റാണികോവിൽ എസ്റ്റേറ്റ്, ലക്ഷ്മി കോവിൽ പി ഒ,പീരുമേട്,ഇടുക്കി 2 .രഘു. ആർ(27) S/o രാജു. കെ റാണി കോവിൽ എസ്റ്റേറ്റ്’ പി. ഒ ,പീരുമേട്,ഇടുക്കി എന്നിവരാണ് അറസ്റ്റിൽ ആയത്.

കഴിഞ്ഞ തുലാമാസ പൂജയ്ക്കിടെ ശബരിമലയിൽ ദർശനത്തിന് എത്തിയ കാസർഗോഡ് സ്വദേശികളുടെ സംഘത്തെയാണ് ഇവർ കബളിപ്പിച്ച് പണം തട്ടിയെടുത്തത്. ഒക്ടോബർ മാസം 18 ന് ശബരിമലയിൽ തിരക്കുമൂലം തീർത്ഥാടകരെ നിയന്ത്രിച്ചിരുന്ന സമയത്ത് ഉച്ചക്ക്12:00 മണിയോടുകൂടി മരക്കൂട്ടത്തു നിന്നും നടന്ന് വന്ന സംഘത്തെ ഡോളി തൊഴിലാളികളായ പ്രതികൾ ചേർന്ന് ക്യാൻവാസ് ചെയ്തു കൂടുതൽ സമയം ക്യൂവിൽ നിൽക്കാതെ കൂട്ടി കൊണ്ടുപോയി ശബരിമലയിൽ ദർശനം നടത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 10000 രൂപ വാങ്ങി വാവര് നടക്ക് സമീപത്ത് എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു.

അയ്യപ്പഭക്തന്മാരെ കബളിപ്പിച്ച് പണം തട്ടിയതായി ലഭിച്ച വിവരത്തെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പമ്പ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കും. കേസിലെ പ്രതികളായ ഡോളി തൊഴിലാളികളുടെ ഡോളി പെർമിറ്റ് റദ്ദാക്കുന്നതിന് ദേവസ്വം ബോർഡിന് കത്ത് നൽകുന്നതാണ്. അമിതമായ തിരക്കുള്ള സമയങ്ങളിലും മറ്റും പമ്പയിലും, സന്നിധാനത്തും അയ്യപ്പഭക്തന്മാരെ ക്യൂ കോംപ്ലക്സുകളിൽ നിയന്ത്രിച്ചു നിർത്തുന്ന സമയം ഡോളിയിൽ കൊണ്ടുപോകുന്ന രീതിയിൽ പണം വാങ്ങി ആളുകളെ ക്യൂവിൽ നിൽക്കാതെ കൊണ്ടുപോകുന്നതായി മുൻപും പരാതി ഉയർന്നിരുന്നു. ഡോളി തൊഴിലാളികളായി രജിസ്റ്റർ ചെയ്ത ശേഷം ഡോളി ചുമക്കാതെ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തരെ കബളിപ്പിക്കുന്ന ആൾക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരുന്നു ഇത്തരത്തിലുള്ള ആൾക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിൽ പമ്പ, സന്നിധാനം, നിലയ്ക്കൽ, വലിയാനവട്ടം, ചെറിയാനവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാത്തരം തൊഴിലാളികളുടെയും വിവരങ്ങൾ പമ്പ പോലീസ് ശബരിമല
വർക്കേഴ്സ് രജിസ്റ്റർ എന്ന മൊബൈൽ ആപ്പ് വഴി ഓൺലൈനായി ശേഖരിച്ച് തിരിച്ചറിയൽ കാർഡ് നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 2025- 26 മണ്ഡലം വിളക്ക് സീസൺ മുതൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തി തിരിച്ചറിയൽ കാർഡ് ലഭിക്കാത്ത ഡോളി തൊഴിലാളികൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ അനുവദിക്കുന്നതല്ല. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം റാന്നി ഡി വൈ എസ് പി ആർ ജയരാജിന്റെ മേൽനോട്ടത്തിൽ പമ്പ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജ്, SI സജി, SCPO മാരായ സാംസൺ പീറ്റർ, ബിനുലാൽ , ജസ്റ്റിൻ രാജ്,CPO സുധീഷ് എന്നിവടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago