കോൺഗ്രസ്സ് പെരുവന്താനം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
കോൺഗ്രസ്സ് പെരുവന്താനം മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. പെരുവന്താനം ദേശീയ വായനശാലയിൽ നടന്ന അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷിനോജ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡൻറ് എം കെ ഷാജഖാൻ മഠത്തിൽ, ഡി. സി. സി മെമ്പർമാരായ വി സി ജോസഫ്, ജോൺ പി തോമസ്, സി റ്റി മാത്യു ചരളയിൽ,അഡ്വ. മുഹമ്മദ് ഷിഫ,പഞ്ചായത്ത് പ്രസിഡൻ്റ് നിജിനി ഷംഷുദീൻ,ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ എൻ രാമദാസ്, കെ ആർ വിജയൻ,ഷിയാസ് മുത്തേടത്ത്, ശരത് ഒറ്റപ്ലാക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ ആർ ബൈജു, തിരുകൊച്ചിതോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ കെ ജനാർദ്ദനൻ,മണ്ഡലം സെക്രട്ടറി ഷെമീർ ഒറ്റപ്ലാക്കൽ, മുഹമ്മദ് സിനാജ് , പഞ്ചായത്ത് മെമ്പർമാരായ ഷീബ ബിനോയി, ഗ്രേസി ജോസ്, പെൻഷൻ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഹനീഫ നാരകത്തിൻ കാട്ടിൽ, റ്റോമി കളരിക്കൽ, അൻസാരി വി ഹമീദ്,
സ്വാമിനാഥൻ, മോനച്ചൻ, യൂത്ത് കോൺഗ്രസ് പീരുമേട് ജനറൽ സെക്രട്ടറി സാബിഹ് ബെഷീർ, അസിം കുളത്തിങ്കൽ, എന്നിവർ പെങ്കെടുത്ത് സംസാരിച്ചു