പെരുവന്താനം ഗ്രാമപഞ്ചായത്തിലെ കരാർ ജീവനക്കാരിയായ പ്ലാൻ റിസോഴ്‌സ് പേഴ്സൺ റാഷിദ പി. എ.യുടെ കരാർ പുതുക്കലുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു. പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തോടും ഭരണസമിതിയുടെ അനുമതിയോടും വിരുദ്ധമായി, പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് തീരുമാനം തിരുത്തിയെന്നാരോപിച്ച് ഇന്റേണൽ വിജിലൻസ് ഓഫീസർ പഞ്ചായത്തിൽ എത്തി അന്വേഷണം ആരംഭിച്ചു.
2025 മെയ് 13-ന് ഗ്രാമപഞ്ചായത്ത് കമ്മിറ്റി റാഷിദ പി. എ.യുടെ കരാർ 2026 മാർച്ച് വരെ, ഒരു വർഷത്തേക്ക് പുതുക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നീട് പഞ്ചായത്ത് പ്രസിഡന്റുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് 2025 ജൂലൈ 1-ന് റാഷിദയെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്യുകയായിരുന്നു.
പഞ്ചായത്ത് കമ്മിറ്റി അറിയാതെ തന്നെ പുറത്താക്കിയെന്ന് ആരോപിച്ച് ജീവനക്കാരി ഹൈക്കോടതിയെ സമീപിച്ചപ്പോൾ, പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് വന്നതിനുപിന്നാലെ, ഭരണസമിതിയുടെ തീരുമാനപ്രകാരം ഒരു വർഷത്തേക്ക് പുതുക്കിയ കരാർ, പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ആറുമാസത്തേക്ക് എന്നാക്കി തിരുത്തി രേഖപ്പെടുത്തിയെന്നാണ് ആരോപണം.
ഈ ആരോപണവുമായി ജീവനക്കാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചതിനെ തുടർന്ന്, ഇന്റേണൽ വിജിലൻസ് ഓഫീസർ പഞ്ചായത്തിൽ എത്തി ഭരണസമിതി അംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.
പഞ്ചായത്ത് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഒഴിച്ച്, ബാക്കി എല്ലാ ഭരണസമിതി അംഗങ്ങളും “ഒരു വർഷത്തേക്ക് കരാർ പുതുക്കാൻ കമ്മറ്റി തീരുമാനിച്ചതാണ്” എന്ന നിലപാട് നിലനിർത്തി.. കോൺഗ്രസ് അനുഭവമുള്ള ജീവനക്കാരിക്ക് എതിരെ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വൈരാഗ്യപൂർവം നടപടി എടുത്തത് കോൺഗ്രസ് പ്രവർത്തകർക്ക് ഇടയിലും പ്രധിഷേധത്തിന് കാരണമായിട്ടുണ്ട്…
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…