കൊടികുത്തിയിൽ തൊഴിലാളികൾക്ക് നേരെ ചാടി വീണു പുലി.
ഇന്ന് രാവിലെ 7 മണിയോടെ കൊടികുത്തി നാലാം കാട്ടിൽ ടാപ്പിങ്ങിനു പോയ തൊഴിലാളി പ്രമീള യ്ക്കു നേരെയാണ് പുലി ചാടി വന്നത്.ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് സുരേഷും പ്രമീളയും ഓടി രക്ഷപെടുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപെട്ട പ്രമീളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പശുവിന്റെ ജഡം കണ്ട അതേ സ്ഥലത്താണ് പുലിയെ തൊഴിലാളികൾ നേരിൽ കണ്ടത്. ജോലിക്കെത്തിയ മറ്റു തൊഴിലാളികൾ ജോലിയിൽ പ്രവേശിക്കാതെ മടങ്ങി. തോട്ടം കാടു വളർന്ന അവസ്ഥയിലായിട്ടും മനേജ്മെന്റ് നടപടി സ്വീകരിക്കില്ലന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം പശുവിനെ കണ്ടതിനെ തുടർന്നു വനപാലകരെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞു നോക്കിയിട്ടില്ല
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…