കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ച മുണ്ടക്കയം പൈങ്ങണാ വളവിലെ റോഡിലെ കുഴി, മുണ്ടക്കയം ബസ് സ്റ്റാൻഡ് കാവടത്തിലും മൂടിയ കുഴികൾ തെളിയുന്നു

കുഴിയടയ്ക്കൽ ജോലി വെറും തട്ടിക്കൂട്ട് ആയതിന്റെ കാഴ്ചമുണ്ടക്കയം പൈങ്ങണാ വളവിലെ കുഴി.കഴിഞ്ഞ മാസം കേരള ടുഡേ ന്യൂസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം ഈ കുഴി മരാമത്ത് ദേശീയ പാത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം മൂടിയിരുന്നു. പരാതികളും വാർത്തയും ആകുമ്പോൾ ഇങ്ങനെ കുഴി മൂടുകയും അടുത്ത ദിവസം കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് ഇത്തവണയും..

കൊട്ടാരക്കര – ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഏറ്റവും അപകട സാധ്യതയുള്ള പ്രദേശമാണ് പൈങ്ങണയിലെ കൊടും വളവ്. ദിനം പ്രതി നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെടുന്നത്. അപകടവളവ് നിവര്‍ത്തി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലങ്ങളായി നാട്ടുകാര്‍ പ്രക്ഷോഭം ഉള്‍പ്പടെ സംഘടിപ്പിച്ചിട്ടും ഫലം കണ്ടിരുന്നില്ല. വളവ് നിവര്‍ത്തിയാല്‍ അപകടങ്ങള്‍ കുറക്കാന്‍ സാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ദേശീയ പാതയില്‍ പൈങ്ങണ എസ്.എൻ.ഡി.പി കവല മുതല്‍ 31ാം മൈല്‍ വേ ബ്രിജ് വരെയുള്ള ഭാഗത്ത് ആറു വളവുകളിലായി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്.

മുണ്ടക്കയം ബസ് സ്റ്റാൻഡ് കവാടത്തിലും കുഴി രൂപപ്പെടുകയും ഇത് കഴിഞ്ഞ മാസം മൂടുകയും ചെയ്തിരുന്നു, കുഴി അതേപടി തെളിയുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago