മുണ്ടക്കയത്ത് റേഷൻ അരി കഴുകിയപ്പോൾ വെള്ളത്തിന് നീലനിറം: അരി ഭക്ഷ്യയോഗ്യമല്ലെന്ന് അധികൃതർ
മുണ്ടക്കയം: ഏന്തയാറിൽ റേഷൻ കടയിൽ നിന്നും ലഭിച്ച അരി കഴുകിയപ്പോൾ വെള്ളത്തിന് നീലനിറം കണ്ടത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. ഏന്തയാർ സ്വദേശിയായ ബിജുവിന് ലഭിച്ച റേഷൻ അരിയിലാണ് ഈ അസ്വാഭാവിക മാറ്റം കണ്ടെത്തിയത്.ഭക്ഷണം പാകം ചെയ്യുന്നതിനായി അരി കഴുകിയപ്പോഴാണ് വെള്ളത്തിന് കടും നീലനിറം കണ്ടത്. പലതവണ കഴുകി നോക്കിയെങ്കിലും നിറം മാറാതെ വന്നതോടെയാണ് സംശയം ബലപ്പെട്ടത്,പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ അധികൃതർ അരി പരിശോധിച്ചു. പ്രാഥമിക പരിശോധനയിൽ അരി ഭക്ഷ്യയോഗ്യമല്ലെന്ന് ഇവർ അറിയിച്ചിട്ടുണ്ട്.
അരിയിൽ നീലനിറം വരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അരിയിൽ മായം കലർന്നതാണോ അതോ രാസവസ്തുക്കളുടെ സാന്നിധ്യമാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള കാരണം തേടുകയാണ് ബിജുവും നാട്ടുകാരും. വിശദമായ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിക്കാനാണ് തീരുമാനം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…