Categories: Uncategorized

രൂപമാറ്റം വരുത്തിയ കാറുകളുടെയും ബൈക്കുകളുടെയും കാതടപ്പിക്കും ശബ്ദം: മുവാറ്റുപുഴ ചങ്ങനാശേരി റോഡിൽ നിറയെ ശല്യം

രാത്രി അമിത ശബ്ദമുണ്ടാക്കി പായുന്ന കാറുകളും ബൈക്കുകളും ആളുകളെ പേടിപ്പിക്കുന്നു. ര ൂപമാറ്റം വരുത്തിയ സൈലൻസർ ഘടിപ്പിച്ച കാറുകളും ബൈക്കുകളുമാണ് നഗരത്തിലൂടെ രാത്രി പായുന്നത്. ബൈപാസ് റോഡിലും എംസി റോഡിലുമാണ് കൂടുതൽ ശല്യം. ഗ്രാമപ്രദേശങ്ങളിലും ശല്യമുണ്ട്.

ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ അമിത ശബ്ദം മുഴക്കി പോകുന്നതാണ് ഇവരുടെ വിനോദം. ഇടവഴികളിലൂടെ പായുന്ന ബൈക്കുകാർ നാട്ടുകാരുടെയും ഉറക്കംകെടുത്തുകയാണ്. മോട്ടർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ പരിശോധന രാത്രി ഇല്ലാത്തത് മുതലാക്കിയാണ് ഇവരുടെ കറക്കം.

കാതടിപ്പിക്കുന്ന ശബ്ദത്തിനു പുറമേ കണ്ണടിച്ചു പോകുന്ന വെളിച്ചവും പരത്തിയാണ് കാറുകളും ബൈക്കുകളും പായുന്നത്. സൈലൻസറിലൂടെ തീ പായിക്കുന്നതും വിനോദം. ഇതിന്റെ വിഡിയോ മൊബൈലിൽ ചിത്രീകരിച്ച് വൈറലാക്കാൻ മുൻപിലും പിന്നിലുമായി മറ്റു സംഘങ്ങളും പായും. ഇതും വലിയ അപകടത്തിനു കാരണമാകുന്നു. പകൽ ഇവ റോഡിലേക്കിറക്കില്ല. ഓട്ടമോട്ടീവ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നിർമാതാക്കൾ പുറത്തിറക്കുന്ന വാഹനത്തിന്റെ ഒരു പാർട്സിലും മാറ്റം വരുത്തരുതെന്നാണു നിയമം.

പൊലീസിന്‌‍ പിടിക്കാൻ പറ്റുന്നില്ല
അമിതവേഗത്തിൽ പായുന്ന സൂപ്പർ ബൈക്കുകളുടെയും കാറിന്റെയും പിന്നാലെ പോകാനുള്ള കുതിപ്പ് പൊലീസിന്റെ ജീപ്പിനു കിട്ടുന്നില്ല. യുവാക്കളുടെ പിന്നാലെ പോയി അപകടം വരുത്തി വയ്ക്കേണ്ടന്നും പൊലീസും മോട്ടർ വാഹനവകുപ്പും കരുതുന്നു. ക്യാമറയിൽ പതിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മടക്കി വച്ചാണ് കുട്ടി സംഘങ്ങൾ രാത്രി ഇറങ്ങുന്നത്. ചില വാഹനങ്ങളിൽ നമ്പർ പ്ലേറ്റുമില്ല. പൊലീസും മോട്ടർ വാഹന വകുപ്പും തുടർച്ചയായ നിരീക്ഷണങ്ങളും പരിശോധനകളും ശക്തമാക്കി റോഡ് സുരക്ഷിതമാക്കണമെന്നാണ് ആവശ്യം.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago