കാഞ്ഞിരപ്പളളി: അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ചു കേരളത്തിൽ ആദ്യമായി 26 ആരോഗ്യപ്രവർത്തകർക്ക് സൗജന്യ ഡ്രൈവിംഗ് പരീശീലനത്തിന് അവസരമൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ. ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഡ്രൈവിംഗ് പരിശീലനവും, ലൈസൻസ് എടുക്കുന്നത് വരെയുള്ള ചിലവുകളും ആശുപത്രി മാനേജ്മെന്റ് വഹിക്കുമെന്ന് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ പ്രഖ്യാപിച്ചു. മേരീക്വീൻസ് ഷീ ഡ്രൈവ്സ് എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം കോട്ടയം നാർക്കോട്ടിക് സെൽ സബ് ഇൻസ്‌പെക്ടർ ശാന്തി കെ ബാബു, കേരളത്തിലെ ആദ്യത്തെ 108 ആംബുലൻസ് വനിതാ ഡ്രൈവർ ദീപാമോൾ പി.ജി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ആശുപത്രിയിൽ നടന്ന വനിതാ ദിനാഘോഷത്തിൽ ഡോ. ലിസിയമ്മ ജോസ് കോക്കാട്ട്, ആർ.എം.ഓ ഡോ. അനീഷാ മാത്യു, നഴ്സസ് മാനേജർ ഷൈനി, സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ സി. മേരി ലിജി, പി.ആർ.ഓ നിത്യ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.
മുണ്ടക്കയം: മുണ്ടക്കയം ടൗണിലും ബസ് സ്റ്റാൻഡ് പരിസരത്തും മദ്യപിച്ചെത്തുന്ന ചില ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം വർദ്ധിക്കുന്നതായി പരാതി. കഴിഞ്ഞദിവസം രാത്രി…
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ നടന്ന ഹർത്താൽ/സമരം പൂർണ്ണവിജയം. ടൗണിലെ ബാങ്കുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും സമരക്കാർ ഇടപെട്ട് അടപ്പിച്ചു. എന്നാൽ…
സംസ്ഥാനത്ത് ഇന്നും അത്യുഷ്ണ മുന്നറിയിപ്പ്. വയനാടും ഇടുക്കിയും ഒഴികെ ഇല്ലായിടത്തും മുന്നറിയിപ്പ് തുടരുന്നു. കൊടും വേനലിന് ആശ്വാസമായി നാളെ മുതൽ…
മുണ്ടക്കയം: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന റാലിയും പൊതുസമ്മേളനവും മെയ് ഒന്നിന്…
മുണ്ടക്കയം: സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ മുണ്ടക്കയം ഹോളി ട്രിനിറ്റി പള്ളിയുടെ 175-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ഭവനപദ്ധതിയുടെ സമർപ്പണം നാളെ…
കോട്ടയം: മാഞ്ഞൂരിൽ പുലർച്ചെ റോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയെ സ്കൂട്ടർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി മാല കവർന്നു. മാഞ്ഞൂർ…