മുണ്ടക്കയം: മുൻകൂട്ടി അറിയിക്കാതെ മുണ്ടക്കയം സ്റ്റാൻഡിൽ നിന്നും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവെച്ചത് ജനങ്ങളെ ദുരിതത്തിലാക്കി. തൊഴിലുറപ്പ് തൊഴിലാളികളെ ഒരു സമരപരിപാടിയിൽ പങ്കെടുപ്പിക്കാനായി ബസുകൾ കൂട്ടത്തോടെ പോയതാണ് യാത്രാക്ലേശത്തിന് കാരണമായത്.
രാവിലെ പതിവുപോലെ ജോലിക്കും പഠനത്തിനുമായി ടൗണിലെത്തിയ യാത്രക്കാരാണ് ബസില്ലാതെ വലഞ്ഞത്. സ്കൂളുകളിലും കോളേജുകളിലും പോകേണ്ട വിദ്യാർത്ഥികൾ മണിക്കൂറുകളോളം സ്റ്റാൻഡിൽ കാത്തുനിൽക്കേണ്ടി വന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ കൃത്യസമയത്ത് ഓഫീസിലെത്താൻ കഴിയാതെ ബുദ്ധിമുട്ടി. ആശുപത്രികളിൽ പോകാൻ എത്തിയവർക്കും വലിയ തിരിച്ചടിയായി.
യാതൊരുവിധ മുൻകൂർ അറിയിപ്പും നൽകാതെ സർവീസുകൾ റദ്ദാക്കി മറ്റ് ആവശ്യങ്ങൾക്കായി ബസുകൾ പോയതിനെതിരെ യാത്രക്കാർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സ്വകാര്യ ആവശ്യങ്ങൾക്കായി റൂട്ട് സർവീസുകൾ മുടക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
കെ.എസ്.ആർ.ടി.സി ബസുകൾ കുറവായ റൂട്ടുകളിലെ യാത്രക്കാരാണ് ഏറെയും ദുരിതം അനുഭവിച്ചത്. സംഭവത്തിൽ അധികൃതർ ഇടപെടണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…