Categories: Uncategorized

സമാധാനപരമായി ജീവിക്കാൻ കഴിയുന്ന നാടായി കേരളം മാറി: എം. സ്വരാജ്

മുണ്ടക്കയം: വർഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സഖാവ് എം. സ്വരാജ് പറഞ്ഞു. മുണ്ടക്കയം സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന പൂഞ്ഞാർ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നും മലയാളികളെ സംബന്ധിച്ചിടത്തോളം പട്ടിണി എന്നത് കേവലം ഒരു വാക്ക് മാത്രമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതു സർക്കാരിന്റെ കാലത്ത് പട്ടിണി അനുഭവിച്ച ഒരു മലയാളി പോലും ഇവിടെയില്ലെന്നും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന-ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും സ്വരാജ് വ്യക്തമാക്കി.

ഇടതുപക്ഷത്തിന് നൽകുന്ന ഓരോ വോട്ടും കേരളത്തിന്റെ നിലനിൽപ്പിന് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ജനങ്ങൾക്ക് വലിയൊരു ആശ്വാസ പദ്ധതിയായി മാറി. പൂഞ്ഞാർ മണ്ഡലം അർഹിക്കുന്ന പ്രാധാന്യത്തോടെ ആദരിക്കപ്പെട്ടത് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയിലൂടെയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.പി പ്രമദ് അധ്യക്ഷത വഹിച്ചു.

സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി അംഗം കെ.ജെ തോമസ്, സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ. വി.കെ സന്തോഷ് കുമാർ, സി.പി.ഐ(എം) ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാജേഷ്, കേരള കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി സ്റ്റീഫൻ ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോർജുകുട്ടി അഗസ്തി എന്നിവർ പ്രസംഗിച്ചു. സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. സാജൻ കുന്നത്ത്, നേതാക്കളായ എം.ജി ശേഖരൻ, വി.ജെ കുര്യാക്കോസ്, ഷെമീം അഹമ്മദ്, സിജു ടി.എസ്, ജോണിക്കുട്ടി മഠത്തിനകം, തങ്കമ്മ ജോർജ്കുട്ടി, ബിനോ ചാലക്കുഴി, ഉണ്ണി രാജ്, അനസ് ബി, ഡയസ് കൊക്കാട്ട്, സോജൻ ആലക്കുളം, മാത്തുകുട്ടി കുഴിഞ്ഞാലിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

2 days ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

2 days ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

4 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago