തൊടുപുഴ∙ പേടി ഉള്ളിലൊതുക്കിയാണ്, കരിങ്കുന്നം പുത്തൻപള്ളിക്കു സമീപത്തെ ജല അതോറിറ്റി വക ശുദ്ധജല വിതരണ ടാങ്കിന്റെ ഓപ്പറേറ്റർമാർ ജോലി ചെയ്യുന്നത്. അടിത്തറ ഇളകിയതിനെത്തുടർന്ന് ഓരോ ദിവസവും ചെരിഞ്ഞു കൊണ്ടിരിക്കുകയാണ് ടാങ്ക്. ഇതിനോടനുബന്ധിച്ചുള്ള വിശ്രമമുറി ഉപയോഗിക്കാൻ ഭയമായതിനാൽ ടാങ്കിനു സമീപത്തുനിന്ന് മാറി ഏതു സമയത്തും ഓടി രക്ഷപ്പെടാൻ കഴിയുന്ന വിധം കസേരയിട്ട് ഇരിക്കുകയാണ് ജീവനക്കാർ. 50,000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ അടിത്തറ നിൽക്കുന്നത് തോട്ടിലാണ്.
മഴക്കാലത്ത് തോട്ടിൽ വെള്ളം കുത്തിയൊഴുകുന്നതിനൊപ്പം മണ്ണ് ഒലിച്ചു പോകാൻ തുടങ്ങിയതോടെയാണ് ടാങ്ക് ചെരിഞ്ഞു തുടങ്ങിയത്. തകർന്നു വീഴാനിടയായാൽ തൊട്ടടുത്തുള്ള കൃഷിഭവൻ കെട്ടിടത്തിനും അപകടമുണ്ടാകാനിടയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പരാതി പറയാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തിലേറെയായെന്ന് നാട്ടുകാർ പറയുന്നു.
ഉത്തരവാദിത്തപ്പെട്ടവർ ടാങ്കിന്റെ സ്ഥിതി വിലയിരുത്തി ഫോട്ടോയെടുത്ത് മടങ്ങിയതല്ലാതെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കരിങ്കുന്നം പഞ്ചായത്തിലെ വടക്കുംമുറി, അഞ്ചപ്ര പ്രദേശങ്ങളിലെ 200ലേറെ വീടുകൾക്ക് ആശ്രയം ഈ ടാങ്കാണ്. മലങ്കരയിൽനിന്ന് അഴകുംപാറയിലെ ടാങ്കിലേക്ക് എത്തുന്ന വെള്ളമാണ് പുത്തൻപള്ളിയിലെ ടാങ്കിലേക്ക് നൽകുന്നത്. ചെരിഞ്ഞു നിൽക്കുന്നതിനാൽ ടാങ്കിന്റെ സംഭരണശേഷി പൂർണമായി ഉപയോഗപ്പെടുത്താനും കഴിയുന്നില്ല.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…