ജനാധിപത്യം സംരക്ഷിക്കാൻ ബിഹാറിൽ ചരിത്രപരമായ സമരം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് നൈറ്റ് മാർച്ച് നടത്തി
പെരുവന്താനം: ജനാധിപത്യം സംരക്ഷിക്കാൻ ബിഹാറിൽ ചരിത്രപരമായ സമരം നയിക്കുന്ന രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുവന്താനത്ത് നൈറ്റ് മാർച്ച് നടത്തി.മണ്ഡലം പ്രസിഡൻ്റ് ഷിനോജ് ജേക്കബ്,ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻറ് ഷാജഹാൻ മഠത്തിൽ,
ഡിസിസി അംഗങ്ങളായ ജോൺ പി തോമസ്,സിറ്റി മാത്യു ചരളയിൽ,എലപ്പറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ എൻ രാമദാസ്, മുഹമ്മദ് ഷിയാസ്,ഐഎൻടിസി ജില്ലാ സെക്രട്ടറി സണ്ണി കോട്ടക്കുപുറംപ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മുഹമ്മദ് ഹനീസ്,പെൻഷൻ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ,മണ്ഡലം ഭാരവാഹികളായവി എച്ച് എ സലാം, ഷേർലി ജോർജ്,അൻസാരി ബി ഹമീദ്, ഷെമീർ ഒറ്റപ്ലാക്കൽ,പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തൗഫീഖ് ഖാൻ,
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാബിക് ബഷീർ, എൻ എ വഹാബ് ഡയസ് മോൻ, ബിനോയി പുരയിടം, ഷറഫുദ്ദീൻ,അസിം കുളത്തുങ്കൽ,ഫാസിൽ കെ ഷംസ് എന്നീ നേതാക്കൾ നേതൃത്വം നൽകി
രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ടായിരുന്നു മാർച്ച്.
കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു പരിപാടിയിൽ ജനാധിപത്യത്തിന്റെ പ്രാധാന്യം ഉന്നയിക്കുന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി.