ചർച്ചകള്‍ വേഗത്തിലാക്കാൻ ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ സമ്മര്‍ദം ശക്തമാക്കി.യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമാകാത്തത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടക്കം നീളുന്നതിന് കാരണമാവുകയാണ്.
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇന്നും നിര്‍ണായക ചര്‍ച്ച നടക്കും. നാല്‍പതിനും അന്‍പതിനും ഇടയില്‍ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതുവരെ 36 സീറ്റുകളില്‍ മാത്രമാണ് ഒറ്റപേരിലേക്ക് എത്തിയത്. ബുധനാഴ്ചയോടെ പ്രഖ്യാപനം പൂർത്തിയാക്കാനാണ് നേതൃത്വത്തിന്‍റെ ശ്രമം.സീറ്റ് ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ലീഗും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമടക്കമുള്ള ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്. ഇതിനിടെ ഇടഞ്ഞ് നില്‍ക്കുന്ന കെ സുധാകരനുമായി ഹൈക്കമാൻഡ് നേതാക്കള്‍ നാളെയായിരിക്കും കൂടിക്കാഴ്ച നടത്തുക. വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ സുധാകരൻ.
നാളെ രാവിലെ കെ സുധാകരൻ ഡൽഹിയിലേക്ക് പോകും. എല്ലാം പാർട്ടി തീരുമാനിക്കുംഎന്ന ഒറ്റ വാചകമാണ് ഇന്നലെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ണൂരില്‍ മത്സരിച്ചേ തീരുവെന്ന നിലപാട് നാളെ നേതൃത്വത്തിന് മുന്നിലും അദ്ദേഹം ആവർത്തിക്കും.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…