2026ൽ യുഡിഎഫ് സർക്കാർ അധികാരം ഏൽക്കുന്നതോടെ ഭരണങ്ങാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന വിപ്ലവം ഉറപ്പാക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. പിൽഗ്രിമേജ് ടൂറിസത്തിന്റെ അനന്തസാധ്യതകൾക്ക് പുറമെ കാർഷിക മേഖലയിൽ അടക്കം വൻ പദ്ധതികൾക്ക് രൂപം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഭരണങ്ങാനം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ.യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പന്റെ വിജയത്തിനായിയുള്ള നെല്ലിക്കൻസ് കൺവെൻഷൻ സെന്ററിൽ വെച്ച സംഘടിപ്പിച്ച യുഡിഎഫ് ഭരണങ്ങാനം മണ്ഡലം കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയാണ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ സാബു അവുസേപറമ്പിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നേതാക്കളായ അഡ്വ. ജോയി എബ്രഹാം Ex. MP മുഖ്യ പ്രഭാഷണം നിർവഹിച്ചു. യുഡിഎഫ് നേതാക്കളായ അഡ്വ. ജോസ് ജോസഫ് പ്ലാകൂട്ടം, മോളി പീറ്റർ, ജിജി ഈറ്റക്കുന്നേൽ, റ്റോമി പൊരിയത്ത്, വിനോദ് വേരനാനി, ഉണ്ണി കുളപ്പുറം, സെൻ തേക്കുംകാട്ടിൽ, കെ റ്റി തോമസ് തുടങ്ങിയവർ യോഗത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…