Categories: Breaking News

സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച്‌ കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച്‌ പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച്‌ ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം; കേസെടുത്ത് പോലീസ്; റാപ്പ് ഗായകന്‍ വീണ്ടും അറസ്റ്റിലാകുമോ?

വേടനെതിരെ ബാലാത്സംഗ കേസ്. കൊച്ചിയിലെ യുവ ഡോക്ടറെ പീഡിപ്പിച്ചതിനാണ് കേസ്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് യുവതി വേടനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടു.

അതിന് ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു. കോഴിക്കോടും കൊച്ചിയിലും പീഡനം നടന്നുവെന്നാണ് ആരോപണം.

2023ലാണ് യുവതിയെ വേടന്‍ ഒഴിവാക്കിയത്. ഇതിന് മുമ്ബ് ഒരു കൊല്ലം മുമ്ബാണ് പരിചയപ്പെടുത്തിയത്. കോഴിക്കോടും കൊച്ചിയിലും എല്ലാം പ്രണയം നടിച്ചായിരുന്നു ബലാത്സംഗം. ഇതിന് ശേഷം യുവതിയെ ഒഴിവാക്കി. പൊസസീവ് ആണെന്നും മാനസിക രോഗിയാണെന്നും പറഞ്ഞ് ഒഴിവാക്കി. ഇതിന് ശേഷം വിഷാദത്തിലേക്കും പോയി. ഈ സാഹചര്യത്തില്‍ ചികില്‍സയിലായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബാലാത്സംഗ കുറ്റം അടക്കം ചുമത്തി.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന മൊഴി പോലീസ് പരിശോധിക്കുന്നുണ്ട്. യുവതി പറഞ്ഞ തീയതിയും മറ്റും പരിശോധിക്കും. കോഴിക്കോടും കൊച്ചിയിലും യുവതി പറയുന്ന ദിവസം വേടനും യുവതിയും ഉണ്ടോ എന്ന് പരിശോധിക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഉടന്‍ അറസ്റ്റുണ്ടാകില്ല. ഗുരതരമായ ജാമ്യമില്ലാ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2022മുതലുള്ള കുറ്റകൃത്യമായതിനാല്‍ ഐപിസി വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. മുമ്ബും വേടനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. 2021ല്‍ മീ ടീ ആരോപണവും എത്തിയിരുന്നു. പിന്നീട് മയക്കു മരുന്ന് കേസിലും പെട്ടു.

പുലി നഖ വിവാദത്തിലും അകത്തായി. ഇതിന് പിന്നാലെ സര്‍ക്കാര്‍ വേടന് അനുകൂല നിലപാട് എടുത്തു. അങ്ങനെ ഹീറോ പരിവേഷത്തില്‍ നില്‍ക്കുമ്ബോഴാണ് യുവ ഡോക്ടരുടെ പരാതിയില്‍ ബലാത്സംഗ കേസ്. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ഇടപാടുകളില്‍ സുപ്രീംകോടതിയുടെ പല വിധികളും സമൂഹത്തിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ വേടന്‍ നടത്തുന്ന നിയമ പോരാട്ടം നിര്‍ണ്ണായകമാകും. ഏതായാലും ഗുരുതര ആരോപണങ്ങളാണ് വേടനെതിരെ ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോലീസ് അന്വേഷണം സജീവമാക്കും

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago