കോട്ടയം മുണ്ടക്കയം, തിരുവാർപ്പ്, പുഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളിൽ കള്ളവോട്ട് നടന്നതായി ആരോപണം. വോട്ടർപട്ടികയിൽ പേരില്ലാത്തവർ ഈരാറ്റുപേട്ട നഗരസഭയിൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തി. മുണ്ടക്കയം പഞ്ചായത്ത് 2-ാം വാർഡിലെ പാറയിൽപുരയിടത്തിൽ സതിയമ്മാളിന്റെ വോട്ട് മറ്റാരോ ചെയ്‌തതായി തിരഞ്ഞെടുപ്പ് ദിനത്തിൽ ആരോപണമുയർന്നു. എന്നാൽ ഇവ സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടിലെന്ന് റിട്ടേണിങ് ഓഫിസർമാർ അറിയിച്ചു.
തിരുവാർപ്പ് കാഞ്ഞിരം എസ്എൻഡിപി സ്‌കൂളിലെ വോട്ടെടുപ്പിൽ 11-ാം വാർഡിലെ വോട്ടറായ മാത്യു താമരശ്ശേരിയുടെ വോട്ട് മറ്റൊരാൾ ചെയ്തെന്നാണ് ആരോപണം. വൈക്കത്ത് വാടകയ്ക്ക് താമസിക്കുകയാണ് മാത്യു. വോട്ട് ചെയ്യാനായി എത്തിയപ്പോഴാണു തന്റെ വോട്ട് മറ്റാരോ ചെയ്തെന്ന് അറിഞ്ഞത്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് 13-ാം വാർഡിൽ സ്ഥലത്തില്ലാത്തയാളുടെ വോട്ട് ബന്ധു ചെയ്തെന്ന് എൽഡിഎഫ് ആരോപിച്ചു. പരാതി ലഭിച്ചാൽ അന്വേഷിക്കു മെന്ന് റിട്ടേണിങ് ഓഫിസർ അറിയിച്ചു.
ഈരാറ്റുപേട്ട നഗരസഭയിൽ വോട്ടർ പട്ടികയിൽ നിന്നു പേര് ഒഴിവാക്കപ്പെട്ടവരാണ് സ്ലി പട്ടികയിൽ ഡിലീറ്റഡ് എന്നു രേഖപ്പെടുത്തി പ്പുമായി വോട്ട് ചെയ്യാനെത്തിയത്. വോട്ടർയിട്ടും സ്ലിപ് ലഭിച്ചതിനെ തുടർന്നാണ് ഇവരെത്തിയത്.
എരുമേലി: കാർഷിക മേഖലയിലെ പ്രതിസന്ധികൾക്കിടയിലും കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകി കരുത്തുപകരുന്ന കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം…
എരുമേലി: മതിയായ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയുടെ വിദേശ-ഇന്ത്യൻ കറൻസികളുമായി പിടിയിലായ പ്രതിയെ ബി.എൻ.എസ് (BNS) നിയമപ്രകാരം…
മുണ്ടക്കയം: ബിജെപി മുണ്ടക്കയം മണ്ഡലം നേതൃയോഗം ആവേശകരമായി നടന്നു. മണ്ഡലം പ്രസിഡന്റ് അനൂപ് പൂവത്തോലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബിജെപി…
പാറത്തോട്: കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ മികച്ച വെറ്ററിനറി സർജനായി തിരഞ്ഞെടുത്ത ഡോ. നെൽസൺ എം. മാത്യുവിനെ പാറത്തോട്…
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…