ഇടുക്കി കടശ്ശിക്കടവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിരവധിപ്പേർക്ക് പരിക്ക്. ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവില്‍ ബസും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് പേർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെയായിരുന്നു അപകടം. തമിഴ് നാട്ടില്‍ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പും ബസും ആണ് കൂട്ടിയിടിച്ചത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. 20 പേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്.
കുമളിയില്‍ നിന്നും കട്ടപ്പനയിലേക്ക് പോകുകയയായിരുന്ന ബസും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ജീപ്പ് ബസിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. മുൻഭാഗം പൂർണ്ണമായും തകർന്ന ജീപ്പ് വെട്ടിപ്പൊളിച്ചാണ് തൊഴിലാളികളെ രക്ഷപെടുത്തിയത്. പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പറിക്കുള്ളവരെ പിന്നീട് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകളും ബസ് യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനനം നടത്തിയതും തൊഴിലാളികളെ ആശുപത്രിയില്‍ എത്തിച്ചതും. തമിഴ്നാട്ടില്‍ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തില്‍ അപകടമുണ്ടാകുന്നുവെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…