Categories: Uncategorized

കാട്ടുപന്നി ശല്യത്തില്‍ വലഞ്ഞ് പിഴുതെറിഞ്ഞ് സ്വപ്‌നങ്ങള്‍, മനം മടുത്ത് കര്‍ഷകര്‍: മുണ്ടക്കയം, ചോറ്റിയിലും കാട്ടുപന്നി കൂട്ടം കർഷകനെ വട്ടംചുറ്റിക്കും….

കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും…കാട്ടുപന്നി ശല്യത്തില്‍ ജനം പൊറുതിമുട്ടിയിട്ടും പരിഹാരം അകലെയാണ്. ചോറ്റി മാങ്ങപ്പാറയിൽ കാട്ടുപന്നിയുടെ രൂക്ഷമായ ശല്യം ദിനം പ്രതി വർദ്ധിച്ചു വരുന്നു. ഇന്നലെ വെച്ചൂർ ബിജു ജോസഫ് എന്നയാളുടെ പറമ്പിലെ കപ്പ ആണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെങ്കിലും ലൈസൻസുള്ള തോക്കുടമകളുടെ അഭാവം തടസമാകുകയാണ്. മലയോര, ഗ്രാമീണ മേഖലകളില്‍ റബർ ആവർത്തനക്കൃഷി ചെയ്യാൻ പോലും മടിക്കുകയാണ് കർഷകർ.  കാഞ്ഞിരപ്പള്ളി, ചോറ്റി,മുണ്ടക്കയം, എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം കൂടുതല്‍. കൈതക്കൃഷിക്ക് പാട്ടമെടുക്കാൻ പോലും ആളില്ലാതായി. പല തോട്ടങ്ങളും കാടും പടർപ്പും കയറി വനത്തിന് സമാനമാണ്. ഇതോടെ ഇവിടങ്ങളിലും കാട്ടുമൃഗങ്ങള്‍ പെരുകി. നെടുംകുന്നം പഞ്ചായത്ത് തോക്കെടുത്തെങ്കിലും ആറുമാസത്തിനിടെ കിട്ടിയത് രണ്ട് കാട്ടുപന്നികളെയാണ്.

എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകള്‍ ഇല്ല. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരില്‍ മിക്കവരെയും കിട്ടാറുമില്ല. നിലവില്‍ തോക്ക് ലൈസൻസുള്ളവരില്‍ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്ബകളേറെയാണ്. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാല്‍ പിന്തുടർന്ന് വെടിവയ്ക്കരുത്. . വെടിയേറ്റ് ചത്താല്‍ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച്‌ ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം.

കർഷകനെ വട്ടംചുറ്റിക്കും

നിരന്തരം കൃഷി നശിപ്പിക്കപ്പെടുമ്ബോള്‍ മാത്രം അപേക്ഷ സമർപ്പിക്കണം

ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസ് രേഖകള്‍

പാട്ടക്കരാറില്‍ കൃഷി ചെയ്യുന്നവർക്കും അപേക്ഷ നല്‍കാൻ കഴിയില്ല
നഷ്ടപരിഹാരം ലഭിക്കാത്തവരേറെ, നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു


”25 വർഷമായി കപ്പ കൃഷി ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പന്നിശല്യം രൂക്ഷമാണ്. പാട്ടത്തിനെടുത്ത വാഴ, കപ്പ കൃഷി കൂട്ടത്തോടെ കുത്തിമലർത്തി.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago