പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പ് പെരുവന്താനം ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ വച്ച് പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിജിനി ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഹേമന്ത് വിജയൻ, നാൻസി ഡിക്രൂസ്, മോനിഷ എം മോഹനൻ , വൈസ് പ്രിൻസിപ്പൽ ബോബി കെ മാത്യു, ജോസ് ആന്റണി, വോളന്റിയർ സെക്രട്ടറി മാരായ യോബിൻ വൈ, ദീപക് പി , അപർണ പ്രസന്നൻ, പുണ്യ രാജേഷ് എന്നിവർ സംസാരിച്ചു സാമൂഹിക പ്രതിബദ്ധതയും സമർപ്പണം മനോഭാവവുമുള്ള യുവ തലമുറ എപ്പോഴും പ്രകൃതിയെ പറ്റി ഒരു കരുതൽ ഉള്ളവരായിരിക്കണമെന്ന് പ്രസിഡന്റ് ശ്രീമതി നിജിനി ഷംസുദ്ദീൻ ഓർമിപ്പിച്ചു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…