എരമംഗലം: കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ പി.എച്ച്ഡി. കരസ്ഥമാക്കി എരമംഗലം താഴത്തേൽപ്പടി സ്വദേശിനി റഫീദ ഇ. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മലയാള വിഭാഗം മേധാവി ഡോ. ഷൈജി സി. മുരിങ്ങാത്തേരിയുടെ മാർഗനിർദേശത്തിലായിരുന്നു റഫീദ ഗവേഷണം പൂർത്തിയാക്കിയത്.
ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ലിറ്റിൽ ഫ്ലവർ കോളേജിൽ നിന്നും പി.എച്ച്ഡി. നേടുന്ന ആദ്യ ഗവേഷക എന്ന ബഹുമതിയും ഇനി റഫീദയ്ക്ക് സ്വന്തം. തന്റെ ബിരുദ, ബിരുദാനന്തര പഠനങ്ങളും ഇതേ കലാലയത്തിൽ തന്നെയാണ് റഫീദ പൂർത്തിയാക്കിയത് എന്നത് ഈ വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.
കുടുംബം:
കള്ളിപ്പറമ്പിൽ ഇബ്രാഹിം – ഫാത്തിമ ദമ്പതികളുടെ മകളാണ് റഫീദ. എരമംഗലം നാക്കോല സ്വദേശി ഫിറോസാണ് ഭർത്താവ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…