കാഞ്ഞിരപ്പളളി: ദന്ത ചികിത്സാവിഭാഗത്തിൽ മോണ മരപ്പിക്കുന്നതിനായി നൽകുന്ന കുത്തിവെയ്പ്പുകൾ പേടിയുള്ളവർക്കായി കോൺഷ്യസ് സെഡേഷൻ സെഡേഷൻ സൗകര്യമൊരുക്കി മേരീക്വീൻസ് ദന്ത ചികിത്സാ വിഭാഗം. ഇതോടെ മേരീക്വീൻസ് ദന്തരോഗ ചികിത്സാ വിഭാഗത്തിൽ ചികിത്സ തേടുന്ന കുട്ടികൾ അടക്കമുള്ളവർക്ക് കുത്തിവെയ്പ്പ് മൂലമുള്ള പേടിയും, വേദനയും, അസ്വസ്ഥതയും ഇല്ലാതാക്കാൻ സാധിക്കും. ലാഫിങ് ഗ്യാസും, ഓക്സിജനും കൃത്യമായി സംയോജിപ്പിച്ച് രോഗിക്ക് ചെറിയ മയക്കം നൽകിയാണ് കോൺഷ്യസ് സെഡേഷൻ സൗകര്യമൊരുക്കുന്നത്. മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അടക്കം സുഗമമായ ചികിത്സ നൽകുന്നതിന് കോൺഷ്യസ് സെഡേഷൻ സൗകര്യം കൂടുതൽ സഹായകരമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിലെ ഡെന്റൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. തോമസ് മതിലകത്ത് സി.എം.ഐ കോൺഷ്യസ് സെഡേഷൻ യൂണിറ്റിന്റെ ആശീർവാദം നിർവ്വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐ, മാക്സിലോഫേഷ്യൽ സർജെനും വകുപ്പ് മേധാവിയുമായ ഡോ. ഡാനൽ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…