പുഞ്ചവയൽ: മലയോര മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുലിപ്പേടി. പുഞ്ചവയൽ കാരിശ്ശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് കഴിഞ്ഞദിവസം അജ്ഞാത ജീവി കടിച്ചു കൊന്ന നായയുടെ ജഡം രാത്രിയോടെ കാണാതായി. ആക്രമണം നടത്തിയത് പുലി തന്നെയാണെന്ന് നാട്ടുകാർ ഉറപ്പിച്ചു പറയുന്നു.
കഴിഞ്ഞ ദിവസമാണ് കാരിശ്ശേരി ടോപ്പ് ഏന്തപ്പടി ഭാഗത്ത് വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു കൊലപ്പെടുത്തിയത്. ഈ നായയുടെ ജഡമാണ് കഴിഞ്ഞ രാത്രിയിൽ അവിടെ നിന്നും വീണ്ടും അജ്ഞാത ജീവി വന്ന് കടിച്ചു കൊണ്ടുപോയത്. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലായിരിക്കുകയാണ്. പകൽ പോലും പുറത്തിറങ്ങാൻ ഭയക്കുന്ന അവസ്ഥയിലാണ് പലരും.
അതേസമയം, വന്യജീവി ശല്യം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറ തകരാറിലാണെന്ന വിവരം നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തരമായി പുതിയ ക്യാമറകൾ സ്ഥാപിക്കാനും, പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി ജനങ്ങളുടെ ജീവനും വളർത്തുമൃഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കാനും വനംവകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…