മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിക്കും വൈകിട്ട് ആറുമണിക്കും ഇടയിലുള്ള സമയത്ത് ഡോക്ടറുടെ സേവനം അടിയന്തരമായി ഉറപ്പാക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു.
നിലവിൽ ഉച്ചയ്ക്ക് വരെയുള്ള ഒ.പി (O.P) സമയത്തിന് ശേഷവും, രാത്രികാല സേവനം ആരംഭിക്കുന്ന ആറുമണിക്കും ഇടയിലുള്ള സമയത്ത് ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത സാഹചര്യമാണ് ഉള്ളത്. ഇത് പകൽ സമയങ്ങളിൽ അടിയന്തര ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധിക്ക് അധികാരികൾ ഉടൻ പരിഹാരം കാണണമെന്നാണ് സമിതിയുടെ പ്രധാന ആവശ്യം.
ജനകീയ സമരസമിതി യോഗത്തിൽ ചെയർമാൻ രാജീവ് പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. മറ്റ് നേതാക്കളായ കെ.കെ. ജലാലുദ്ദീൻ, തമ്പി കാവുമ്പാടം, ജെ. ജോൺ, സിജു കൈതമറ്റം, വി.പി. കൊച്ചുമോൻ, പ്രമോദ് സി.എസ്, മായാമോൾ കെ.പി, അനിയൻ വി.സി, ബി. അനിൽകുമാർ, രാജൻ കാവുങ്കൽ, ബൈജു പി.വി, ബെന്നി ദേവസ്യ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…