കോട്ടയം: കേരള രാഷ്ട്രീയത്തിലെ പതിവ് കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് കാഞ്ഞിരപ്പള്ളി നിയസഭാ മണ്ഡലം ഒരു വി.ഐ.പി പോരാട്ടഭൂമിയായി മാറുന്നു. തുടർച്ചയായി കേന്ദ്രമന്ത്രിമാർ മത്സരരംഗത്തിറങ്ങുന്ന കേരളത്തിലെ ഏക മണ്ഡലം എന്ന ഖ്യാതിയിലേക്കാണ് കാഞ്ഞിരപ്പള്ളി നീങ്ങുന്നത്. 2021-ൽ അന്നത്തെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തിയെങ്കിൽ, ഇത്തവണ കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ബി.ജെ.പിക്കായി ജനവിധി തേടുന്നത്.
കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളായി മണ്ഡലത്തിൽ ബി.ജെ.പി കൈവരിക്കുന്ന മുന്നേറ്റമാണ് ജോർജ് കുര്യനെ തന്നെ രംഗത്തിറക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. 2021-ൽ അൽഫോൻസ് കണ്ണന്താനം 29,157 വോട്ടുകൾ നേടിയപ്പോൾ, 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് 30,013 വോട്ടുകൾ ഇവിടെ നിന്നും ലഭിച്ചു. ഇതോടെ കാഞ്ഞിരപ്പള്ളിയെ പാർട്ടി തങ്ങളുടെ ‘എ ക്ലാസ്’ മണ്ഡലങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.
നിലവിലെ എം.എൽ.എയും ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തുന്നതോടെ കേരളത്തിലെ ഏറ്റവും വാശിയേറിയ വി.ഐ.പി പോരാട്ടങ്ങളിൽ ഒന്നായി കാഞ്ഞിരപ്പള്ളി മാറിയിരിക്കുകയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…