കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വിമർശനവുമായി ബിജെപി നേതാവ് . ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവാണ് ജോർജ് കുര്യനെതിരെ പരസ്യമായി രംഗത്ത് വന്നത്.
തന്നെപ്പോലെ വർഷങ്ങളായി വിറക് വെട്ടുന്നവരും വെള്ളം കോരുന്നവരും ആയ നിരവധി പ്രവർത്തകർ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും അവരെയൊന്നും പാർട്ടി പരിഗണിച്ചില്ലെന്നും നോബിൾ പറയുന്നു. കേന്ദ്ര മന്ത്രിക്ക് പകരം നോബിൾ മാത്യുവിനെ കാഞ്ഞിരപ്പള്ളിയിൽ സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ, ജയിക്കുവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നുവെന്നും നോബിൾ പറഞ്ഞു . തനിക്ക് കാഞ്ഞിരപ്പള്ളിയിൽ ശക്തമായ ബന്ധങ്ങൾ ഉണ്ടെന്നും, ജോർജ് കുര്യന് കാഞ്ഞിരപ്പള്ളിയിൽ ബന്ധങ്ങൾ ഒന്നുമില്ലെന്നും നോബിൾ ആരോപിച്ചു . അതിനാൽ തന്നെ ജോർജ് കുര്യന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും 20,000 വോട്ട് തികച്ചു കിട്ടില്ലെന്നാണ് നോബിൾ മാത്യുവിന്റെ വാദം
നിയോജകമണ്ഡലത്തിൽ നിന്നും പരിഗണിച്ച പേരുകൾക്ക് അകത്ത് ജോർജ് കുര്യന്റെ പേരില്ലെന്നും നോബിൾ പറയുന്നു.
കഴിഞ്ഞ 11 വർഷമായി താൻ ബിജെപിക്കായി പ്രവർത്തിക്കുകയാണെന്നും തനിക്ക് അർഹമായ പരിഗണന നൽകിയില്ലെന്നും നോബിൾ പറഞ്ഞു . ബിജെപി പാർട്ടിയിൽ ശകത്മായ ഗ്രൂപ്പിസം ഉണ്ടെന്നും, ഗ്രൂപ്പ് വീതം വയ്ക്കലാണ് നടന്നിരിക്കുന്നതെന്നും നോബിൾ മാത്യു ആരോപിക്കുന്നു . ഗ്രൂപ്പ് കളിച്ചവർക്ക് മാത്രമാണ് സീറ്റ് ലഭിച്ചതെന്നും, മറ്റുള്ളവർ എല്ലാം ഔട്ട് ആയെന്നുമാണ് നോബിൾ പറയുന്നത്. ഭാവി പരിപാടിയെപ്പറ്റി സുഹൃത്തുക്കളോട് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…