കോട്ടയം: സിലിണ്ടര്‍ പ്രതിസന്ധിയില്‍ ജില്ലയിലെ നിരവധി ഹോട്ടലുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇന്ത്യന്‍ കോഫി ഹൗസുകള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ഹോട്ടലുകളിലും ചായ, കാപ്പി എന്നിവ നല്കുന്നതു നിശ്ചിത സമയങ്ങളില്‍ മാത്രമാക്കി.
രാവിലെയും വൈകുന്നേരവും മാത്രമാണ് ചായയും കാപ്പിയും നല്കുന്നത്.
പാചകവാതക സിലിണ്ടര്‍ പ്രതിസന്ധിയില്‍ ഹോട്ടല്‍ മേഖലയ്ക്കു പിന്നാലെ റബര്‍ കര്‍ഷകരും വിഷമവൃത്തത്തിലായി.
സിലിണ്ടര്‍ കിട്ടാതായതോടെ ജില്ലയിലെ ക്രമ്പ് ഫാക്ടറികള്‍ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ഇതോടെ ഒട്ടുപാല്‍, ചിരട്ടപ്പാല്‍ ഉത്പാദിപ്പിക്കുന്ന റബര്‍ കര്‍ഷകര്‍ക്ക് വില്പന നടത്താന്‍ സാധിക്കാത്ത സാഹചര്യമാണ്.
ജില്ലയിലെ 12 ഫാക്ടറികളില്‍ എട്ടെണ്ണമാണ് പ്രവര്‍ത്തനം താത്കാലിമായി നിര്‍ത്തിയത്. 30 ടണ്‍ ഉത്പാദനം നടക്കുന്ന ഒരു ഫാക്ടറിയില്‍ പ്രതിദിനം 150 കിലോയില്‍പ്പരം ഗ്യാസ് വേണ്ടിവരും. സിലിണ്ടര്‍ ലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങാനാകൂ. ഭൂരിഭാഗം ഫാക്ടറികളും ഗ്യാസ് ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…