മുണ്ടക്കയം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരിനിലം കല്ലുകുന്നത്ത് വീട്ടിൽ ജോയി ചാക്കോയുടെ ഭാര്യ ജോളി ചാക്കോ (61) യ്ക്കാണ് പരിക്കേറ്റത്.
ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിയോടെ കരിനിലം എസ്.എൻ സ്കൂളിന് സമീപമായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തേക്ക് പോവുകയായിരുന്ന ‘മേരിമാതാ’ ബസ്സിൽ നിന്നുമാണ് ഇവർ റോഡിലേക്ക് വീണത്. ബസ്സിന്റെ ഡോർ അടക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.
അപ്രതീക്ഷിതമായി റോഡിലേക്ക് തെറിച്ചുവീണ ഇവർക്ക് തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
പെരുവന്താനം: വർദ്ധിച്ചുവരുന്ന മഞ്ഞപ്പിത്ത വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ആരോഗ്യ വകുപ്പും കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ…
മുണ്ടക്കയം: മന്ത്രി വീണാ ജോർജിന്റെ പേര് പറഞ്ഞ് സി.പി.എം സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ആരോപിച്ച് മുണ്ടക്കയം മണ്ഡലം കോൺഗ്രസ്…
മുണ്ടക്കയം: ദേശവ്യാപകമായി നടന്നുവരുന്ന ഹിന്ദു ഏകത സമ്മേളനങ്ങളുടെ ഭാഗമായി മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ഹിന്ദു ഏകതാ സമ്മേളനം നാളെ (മാർച്ച് 1,…
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…