Categories: Uncategorized

BRICS രാജ്യങ്ങളുടെ രാജ്യാന്തര ഫെസ്റ്റിവലിലേക്ക് ജാനകിയും; കാഞ്ഞിരപ്പള്ളിയിൽ നിന്ന് കസാനിലേക്ക് ഈ മിടുക്കികുട്ടി

ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള മിടുക്കരായ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന ബ്രിക്സ് യൂത്ത് രാജ്യാന്തര ഫെസ്റ്റിവൽ റഷ്യയിലെ കസാനിൽ. സെപ്തംബർ 20 മുതൽ 28 വരെ നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഒരു മിടുക്കിയുണ്ട്. കാഞ്ഞിരപ്പള്ളി ഹെറിറ്റേജ് സ്കൂൾ (അൽഫീൻ പബ്ലിക് സ്കൂൾ) പ്ലസ് വൺ വിദ്യാർഥിനി ജാനകി ജയദേവ് റഷ്യയിലെ കസാനിൽ നടക്കുന്ന ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്ന് പങ്കെടുക്കുന്ന പത്തു വിദ്യാർഥികളിൽ ഒരാൾ ആണ്. പത്തുപേരിൽ ജാനകി ഉൾപ്പെടെ രണ്ടു പേരാണ് റിസോർഷ്യോ മുഖേന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

പത്താം ക്ലാസിൽ പഠിച്ചു കൊണ്ടിരുന്ന സമയത്ത് സ്കൂളിൽ ഒരു പരിശീലന പരിപാടി ഉണ്ടായിരുന്നു. കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കുമായി റിസോർഷ്യോ ‘(Resorcio Team) ടീം ആയിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചത്. മൂന്നു ദിവസത്തെ പരിശീലന പരിപാടി കുട്ടികൾക്കും സംഘടിപ്പിച്ചിരുന്നു. പരിശീലനത്തിനു ശേഷം ഒരു വർഷം നീണ്ടു നിന്ന പരീക്ഷകളും ക്വിസുകളും അവർ നടത്തി. വിഷയാധിഷ്ഠിത ക്വിസ് പരിപാടി ആയിരുന്നു സംഘടിപ്പിച്ചത്. പത്താം ക്ലാസിലെ കുട്ടികൾക്കായി പത്തിലെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളിൽ ആയിരുന്നു ക്വിസ് സംഘടിപ്പിച്ചത്. ആഴ്ചയിൽ രണ്ടു ദിവസം ക്വിസുകളും ഒരു ദിവസം ആക്ടിവിറ്റിയും ആയിരുന്നു. റിസോർഷ്യോ ടീം വർക്ക് ചെയ്യുന്ന എല്ലാ സ്കൂളുകളെയും ഉൾപ്പെടുത്തി ആയിരുന്നു ക്വിസുകൾ സംഘടിപ്പിച്ചത്.

കേരളത്തിൽ റിസോർഷ്യോ വർക്ക് ചെയ്യുന്ന നിരവധി സ്കൂളുകളുണ്ട്. ആ സ്കൂളുകളിലെ എല്ലാം കുട്ടികളെയും ഉൾപ്പെടുത്തി ആയിരുന്നു ക്വിസ് നടത്തിയത്. യുഡാൻഷ എന്നായിരുന്നു ഈ ക്വിസ് പ്രോഗ്രാമിൻ്റെ പേര്. എല്ലാ സ്കൂളിലെയും കുട്ടികൾക്ക് ഒരേ സമയമാണ് ക്വിസ്. സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ട ക്വിസ് പ്രോഗ്രാം കഴിഞ്ഞപ്പോൾ സ്കോർ ബോർഡിൽ ജാനകി ഒന്നാമത് എത്തി. യുഡാൻഷയുടെ പത്താം ക്ലാസിലെ സംസ്ഥാനതല വിജയി ആയി ജാനകി. റഷ്യൻ കോൺസുലേറ്റുമായി റിസോർഷ്യോ ടീം സഹകരിക്കുന്നുണ്ട്. റഷ്യൻ കോൺസുലേറ്റിൽ നിന്ന് ബ്രിക്സ് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ യൂത്ത് പ്രോഗ്രാം ചെയ്യുന്ന ടീമിനെ തിരഞ്ഞെടുക്കുന്നുണ്ടായിരുന്നു. യുഡാൻഷ വിജയി ആയ ജാനകിയെ റിസോർഷ്യോ ടീം തിരഞ്ഞെടുക്കുകയായിരുന്നു. 

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago