വിപണി കീഴടക്കിയ വ്യാജന്മാരെ തിരിച്ചറിയാനാകാതെ ഉപഭോക്താക്കളും അധികൃതരും. വിലകുറഞ്ഞ വ്യാജ ഹെല്‍മെറ്റുകളിലും ഗുണമേന്മയുടെ ഐ.എസ്.ഐ. മുദ്ര പതിപ്പിച്ചിട്ടുള്ളത് കാണാം
പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ് വിപണി കീഴടക്കിയ വ്യാജന്മാര്‍. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മെറ്റുകളുടെ വില. ഹെല്‍മെറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ അതിന്റെ പായ്ക്കറ്റ് പലപ്പോഴും കടകളിലുണ്ടാവാറില്ല. അതിനാല്‍, കൃത്യമായ വിലയോ മറ്റ് വിവരങ്ങളോ അറിയാന്‍ സാധിക്കാറില്ല. കാഞ്ഞിരപ്പള്ളിയിലെ കടയിൽ വ്യാജ
ഹെല്‍മെറ്റുകളില്‍ കാണുന്ന നീക്കംചെയ്യാനാകാത്ത ലാമിനേറ്റഡ് പ്രിന്റാണ് ഐ.എസ്.ഐ. അടയാളം. വ്യാജ ഹെല്‍മറ്റില്‍ വ്യാജമായി ഐ.എസ്.ഐ. മുദ്ര പതിപ്പിച്ചാല്‍ ഇങ്ങനെ തിരിച്ചറിയാം. ഐ.എസ്.ഐ. മാര്‍ക്കിന് മുകളിലായി ഐ.എസ്. കോഡും താഴെ നിര്‍മാതാവിന്റെ കോഡും ഉണ്ടാകും.
ചില ഹെല്‍മെറ്റുകളില്‍ നിര്‍മാതാവിന്റെ പേര്, അല്ലെങ്കില്‍ വ്യാപാരമുദ്ര, വലിപ്പം, നിര്‍മിച്ച വര്‍ഷം, ഹെല്‍മെറ്റിന്റെ തൂക്കം എന്നിവയും അടയാളപ്പെടുത്തിയിട്ടുണ്ടാകും. മസ്തിഷ്‌ക ക്ഷതം തടയുന്നതിനായി ഹെല്‍മെറ്റുകളില്‍ വിവിധ പരിശോധനകള്‍ നടത്തിയാണ് ഐ.എസ്.ഐ. സാക്ഷ്യപ്പെടുത്തുന്നത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…