കേരള ടുഡേ ന്യൂസിൽ വാർത്തകൾ, പരസ്യം നൽകാൻ വിളിക്കുക 9061067806
June 17, 2026

കാഞ്ഞിരപ്പള്ളി മേഖലയിൽ വ്യാജ ഹെല്‍മെറ്റുകള്‍ വ്യാപകം; വാങ്ങുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ തലപോകും

0
26966d68-d518-40b4-8209-769b734fdbbf

വിപണി കീഴടക്കിയ വ്യാജന്മാരെ തിരിച്ചറിയാനാകാതെ ഉപഭോക്താക്കളും അധികൃതരും. വിലകുറഞ്ഞ വ്യാജ ഹെല്‍മെറ്റുകളിലും ഗുണമേന്മയുടെ ഐ.എസ്.ഐ. മുദ്ര പതിപ്പിച്ചിട്ടുള്ളത് കാണാം

പ്രമുഖ ഹെല്‍മെറ്റ് കമ്പനികളുടെ പേരിനോടും ലോഗോയോടും സാദൃശ്യമുള്ളവയാണ് വിപണി കീഴടക്കിയ വ്യാജന്മാര്‍. 200 രൂപ മുതല്‍ 500 രൂപ വരെയാണ് ഇത്തരം വ്യാജ ഹെല്‍മെറ്റുകളുടെ വില. ഹെല്‍മെറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ അതിന്റെ പായ്ക്കറ്റ് പലപ്പോഴും കടകളിലുണ്ടാവാറില്ല. അതിനാല്‍, കൃത്യമായ വിലയോ മറ്റ് വിവരങ്ങളോ അറിയാന്‍ സാധിക്കാറില്ല. കാഞ്ഞിരപ്പള്ളിയിലെ കടയിൽ വ്യാജ

ഹെല്‍മെറ്റുകളില്‍ കാണുന്ന നീക്കംചെയ്യാനാകാത്ത ലാമിനേറ്റഡ് പ്രിന്റാണ് ഐ.എസ്.ഐ. അടയാളം. വ്യാജ ഹെല്‍മറ്റില്‍ വ്യാജമായി ഐ.എസ്.ഐ. മുദ്ര പതിപ്പിച്ചാല്‍ ഇങ്ങനെ തിരിച്ചറിയാം. ഐ.എസ്.ഐ. മാര്‍ക്കിന് മുകളിലായി ഐ.എസ്. കോഡും താഴെ നിര്‍മാതാവിന്റെ കോഡും ഉണ്ടാകും.

ചില ഹെല്‍മെറ്റുകളില്‍ നിര്‍മാതാവിന്റെ പേര്, അല്ലെങ്കില്‍ വ്യാപാരമുദ്ര, വലിപ്പം, നിര്‍മിച്ച വര്‍ഷം, ഹെല്‍മെറ്റിന്റെ തൂക്കം എന്നിവയും അടയാളപ്പെടുത്തിയിട്ടുണ്ടാകും. മസ്തിഷ്‌ക ക്ഷതം തടയുന്നതിനായി ഹെല്‍മെറ്റുകളില്‍ വിവിധ പരിശോധനകള്‍ നടത്തിയാണ് ഐ.എസ്.ഐ. സാക്ഷ്യപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *