Categories: Uncategorized

മൊത്തം 71 പേർ: കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്കിന് പുതിയ കമ്മറ്റി…

ഭാരവാഹികളുടെ ലിസ്റ്റിൽ ആരെയും ഒഴിവാക്കാൻ പറ്റാതെ സമ്മർദ്ദം മുറുകിയതോടെ എല്ലാവരും പട്ടികയിൽ ഇടം നേടി. എരുമേലി, മുണ്ടക്കയം, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകൾ ഉൾപ്പെട്ട കോൺഗ്രസ്‌ മുണ്ടക്കയം ബ്ലോക്ക്‌ കമ്മറ്റിയിലാണ് പുനഃസംഘടന നടത്തിയപ്പോൾ ഭാരവാഹികളുടെ എണ്ണം കൂടി 71 വരെയായത്. പ്രസിഡന്റ് ബിനു മറ്റക്കരയെ നേരത്തെ പ്രഖ്യാപിച്ച ശേഷം ഭാരവാഹികളെ തെരഞ്ഞെടുത്തിരുന്നില്ല. നീണ്ടുപോയ പുനഃസംഘടന കഴിഞ്ഞ ദിവസമാണ് യാഥാർഥ്യമായത്. ബിനു മറ്റക്കര ഉൾപ്പടെ 71 പേരാണ് പുതിയ കമ്മറ്റിയിൽ. 14 വൈസ് പ്രസിഡന്റുമാർ, 40 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ, 15 പേർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ. 14 വൈസ് പ്രസിഡന്റുമാരിൽ ഏക വനിത മുക്കൂട്ടുതറ ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മാഗി ജോസഫാണ്. 40 ജനറൽ സെക്രട്ടറിമാരിൽ ഏഴ് പേർ വനിതകളാണ്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രഖ്യാപിച്ച ബ്ലോക്ക്‌ ഭാരവാഹി പട്ടിക ചുവടെ.

വൈസ് പ്രസിഡന്റുമാർ – ടി ജെ ജോൺസൺ, ടി ടി സാബു, സെബാസ്റ്റ്യൻ ചുള്ളിത്തറ, എൻ ആർ സുരേഷ്, സുരേഷ് കുഞ്ഞപ്പൻ, ബി ജയചന്ദ്രൻ, ബെന്നി ചേറ്റുകുഴി. ബോബി കെ മാത്യു, സലിം കണ്ണങ്കര, മാഗി ജോസഫ്, ടി കെ ജയപ്രകാശ്, വക്കച്ചൻ പറത്തോട്, ഷാജി തുണ്ടിയിൽ, കെ കെ ജനാർദനൻ.

ട്രഷറർ – ടി സി രാജൻ മുണ്ടക്കയം.

ജനറൽ സെക്രട്ടറിമാർ – അബൂ ഉബൈദത്ത്, സി സി തോമസ്, സൂസമ്മ മാത്യു, കെ ടി സ്കറിയ, അരുൺ കോക്കോപ്പള്ളി, സിനിമോൾ തടത്തിൽ, ഷീബ ദിഫൈൻ, കെ ജി ഹരിദാസ്, റോസമ്മ ജോൺ, ടോമി താമരശ്ശേരി, സന്ധ്യ വിനോദ്, സജി കോരുത്തോട്, രഞ്ജിത്ത് കുര്യൻ, ടോംസ് കുര്യൻ, ബാബുക്കുട്ടി കേഴപ്ലാക്കൽ, ടെഡി കണ്ടത്തിൽ, ഫസീം ചുടുകാട്ടിൽ, ജോസഫ് പുതിയത്ത്, പി ഡി ദിഗീഷ്, നാസർ പനച്ചി, ബിനു നിരപ്പേൽ, മാത്യു ജോസഫ് മഞ്ഞപ്പള്ളി, പി കെ കൃഷ്ണകുമാർ, ഷിബു ഐരേക്കാവ്, അൻസാരി പാടിക്കൽ, ജെയ്സൺ ഇരുപ്പക്കാട്ട്, പി സി ജോസഫ്, ഓമന രാജൻ, എം കെ ഹാഷിം, ഡാനി ജോസ്, അജിമോൻ ജബ്ബാർ, ഹാജി പി എം തമ്പിക്കുട്ടി, കെ കെ സുരേന്ദ്രൻ, ബൈജു ചാക്കോ, വിബിൻ അറയ്ക്കൽ, ഷെജി തേനമാക്കൽ, ഹർഷദേവ്, സി എൻ മോഹനൻ, സജീവ് പാറത്തോട്, റെജി ജോർജ്.

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ – പി സി രാധാകൃഷ്ണൻ, കെ കെ അഷറഫ്, സി യു അബ്ദുൽ കരീം, ജോയി പാലമുറി, ബെനിയാം, എൻ ബാലൻ, ജാൻസി സാബു, ബാബു കരിനിലം, പി കെ വിശ്വംഭരൻ, ജാൻസി തൊട്ടിപ്പാട്ട്, ബാബു കോക്കാപ്പള്ളി, രാജു ചൂനാടൻ, കെ ജി സാബു, ജോൺ തോപ്പിൽ, ജിഷ ജയപ്രകാശ്.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago