Categories: Uncategorized

എരുമേലിയിലെ ‘കൊലക്കേസ്’ ; വിചാരണ തുടങ്ങിയപ്പോൾ തന്നെ പ്രതിയെ വിട്ടയച്ച് കോടതി; നാടകീയ സംഭവം കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ

കോട്ടയം: എരുമേലിയിലെ ‘കൊലക്കേസിൽ’ വിചാരണ തുടങ്ങും മുൻപ് തന്നെ പ്രതിയെ വിട്ടയച്ച് കോടതി. കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത വാഴക്കുല മോഷണക്കേസിലാണ് കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നിയതാ പ്രസാദ് നിർണ്ണായകമായ വിധി പ്രഖ്യാപിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ബി.എൻ.എസിലെ പുതിയ വകുപ്പുകൾ പ്രകാരം പ്രതിഭാഗത്തിൻ്റെ വാദം അംഗീകരിച്ചാണ് പ്രതിയെ കോടതി വിട്ടയച്ചത്. 5000 രൂപയിൽ താഴെയുള്ള കേസുകളിൽ പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗം വാദം. ഇത് അംഗീകരിച്ച് കോടതി പ്രതിയെ വിട്ടയക്കുകയായിരുന്നു.

2024 ഡിസംബർ 14 ന് എരുമേലി കീരത്തോട് പ്രദേശത്തായിരുന്നു കേസിനാസ്പദമായ സംഭവം. കണമല സ്വദേശിയായ യുവാവ് കീരിത്തോട് ഭാഗത്തെ വീട്ടിൽ എത്തി 2150 രൂപ വിലയുള്ള മൂന്ന് വാഴക്കുലകൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന്, എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയായ കണമല സ്വദേശിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസിൽ കോടതിയിൽ ഹാജരായ അഡ്വ.ഷാമോൻ ഷാജി കേസിൽ പ്രതിയ്ക്കായി വിടുതൽ ഹർജി സമർപ്പിച്ചു. ബിഎൻഎസ് നിയമ പ്രകാരം 5000 രൂപയിൽ താഴെയുള്ള മോഷണക്കേസുകളിൽ പ്രതിയെ പൊലീസിനു നേരിട്ട് അറസ്റ്റ് ചെയ്യാൻ സാധിക്കില്ലന്ന് അദ്ദേഹം വാദിച്ചു. 5000 രൂപയിൽ താഴെ മൂല്യം വരുന്ന കേസുകളിൽ പിഴ അടച്ച് തീർക്കാനോ, സാധനത്തിന്റെ വില നൽകിയോ സാധനം തിരികെ നൽകിയോ തീർപ്പാക്കാൻ ഭാരതീയ ന്യായ സംഹിതയിലെ പുതിയ നിയമപ്രകാരം സാധിക്കും. ഇത് കൂടാതെ കോടതിയ്ക്ക് സാമൂഹിക സേവനം വിധിയ്ക്കുകയോ ചെയ്യാമെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇത്തരം കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി വാദിച്ചു. ഇത് അനുസരിച്ച കോടതി പ്രതിയെ വിട്ടയക്കുയായിരുന്നു.

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

“കാട്ടുപന്നികളെ വെടിവെച്ച കർഷകർക്കെതിരെ കേസെടുത്തു; കോന്നി റേഞ്ച് ഓഫീസർക്ക് സസ്‌പെൻഷൻ. “കർഷകദ്രോഹം അനുവദിക്കില്ല:

കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…

12 hours ago

മുണ്ടക്കയത്തിന് ഇനി സ്വന്തം ട്രഷറി മന്ദിരം; ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…

14 hours ago

കൂട്ടിക്കലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം: പോലീസ് ഉദാസീനതയെന്ന് പരാതി, പ്രതിഷേധം ശക്തമാകുന്നു

മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…

15 hours ago

AIBEA 80-ാം വാർഷികം: ‘ജനകീയ ബാങ്കിംഗും തൊഴിലാളി സംഘടനകളും’ വിഷയത്തിൽ പൊൻകുന്നത്ത് സെമിനാർ സംഘടിപ്പിച്ചു

പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…

18 hours ago

പുലിപ്പേടിയിൽ വിറച്ച് കൊക്കയാർ; പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞു; വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി

കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…

19 hours ago

കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രതിഷേധം; ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഡിസിസി

കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…

19 hours ago