ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ ആയുർവേദ ചികിത്സയ്ക്കായി രണ്ടാഴ്ചയോളം കാഞ്ഞിരപ്പള്ളിയിൽ തുടരും. പാറത്തോട് മടുക്കക്കുഴി ആയുർവേദ ആശുപത്രിയിൽ ഭാര്യ സുനിത കേജ്‌രിവാളുമൊത്താണ് അദ്ദേഹം എത്തിയത്. വിദഗ്ധ പരിശോധനകൾക്കു ശേഷമേ ഏതുതരം ചികിത്സ വേണമെന്നു നിശ്ചയിക്കൂവെന്നു ഡോക്ടർമാർ പറഞ്ഞു. കേജ്‌രിവാളിനായി യോഗാ പരിശീലകനെയും ഏർപ്പാടാക്കിയിട്ടുണ്ട്.
സെഡ് വിഭാഗം സുരക്ഷയുള്ള കേജ്‌രിവാളിന്റെ സുരക്ഷാക്രമീകരണങ്ങൾക്കായി ഒരു എസ്എച്ച്ഒയും 2 എസ്ഐമാരും ഉൾപ്പെടെ 20 പൊലീസുകാർ ചുമതലയിലുണ്ട്. ഇതിനു പുറമേ സ്പെഷൽ ബ്രാഞ്ചിന്റെ 5 പൊലീസുകാരുമുണ്ട്.
വാതസംബന്ധമായ ചികിത്സകൾ, സുഖ-കായകൽപ ചികിത്സ എന്നിവയ്ക്കാണു പ്രധാനമായും ആളുകൾ ഈ ആശുപത്രിയിൽ എത്തുന്നത്. ചികിത്സ സംബന്ധിച്ച വിവരങ്ങൾ സ്വകാര്യത മുൻനിർത്തി പറയാൻ കഴിയില്ലെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. റോബിൻ മടുക്കക്കുഴി പറഞ്ഞു.
കോന്നി: ജനവാസമേഖലയിൽ കൃഷിക്കും ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കിയ കർഷകർക്കും തോക്ക് ലൈസൻസികൾക്കുമെതിരെ കേസെടുത്ത കോന്നി…
സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച മുണ്ടക്കയം സബ് ട്രഷറി കെട്ടിടം ധനകാര്യ വകുപ്പ്…
മുണ്ടക്കയം: കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ജോയൽ വി. ബാബുവിനെ സഹപാഠികൾ സംഘം ചേർന്ന് ക്രൂരമായി…
പൊൻകുന്നം: ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA) രൂപീകരണത്തിന്റെ 80-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എ.കെ.ബി.ഇ.എഫ് (AKBEF) കോട്ടയം ജില്ലാ…
കൊക്കയാർ : പുലിപ്പേടി വിട്ടൊഴിയാതെ കൊക്കയാർ. കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ…
കാഞ്ഞിരപ്പള്ളി: പേട്ട കവലയിലെ കോൺഗ്രസ് കൊടിമരം തകർക്കുകയും പാർട്ടി പതാക കത്തിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്…