പ്രചാരണത്തിന് മൂന്നാഴ്ചയില്‍ താഴെ മാത്രമുള്ളതിനാല്‍ മണ്ഡലത്തിന്റെ എല്ലാ മേഖലയിലുമെത്താൻ സ്ഥാനാർത്ഥികള്‍ ഓട്ട പ്രദക്ഷിണത്തിലാണ്.പത്രികാ സമർപ്പണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഡോ.എൻ.ജയരാജ്, മോൻസ് ജോസഫ്, ചാണ്ടി ഉമ്മൻ, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, മാണി സി.കാപ്പൻ, കെ.അജിത്ത്, ഷോണ്‍ ജോർജ്, പി.പ്രദീപ്, എന്നിവർ ഇന്നലെ പത്രിക നല്‍കി.
അമ്മ മറിയാമ്മയ്ക്കൊപ്പം പുതുപ്പള്ളി പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പത്രിക വച്ച് ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. തുടർന്ന് തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാർച്ചന നടത്തി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാനെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധുവായിരുന്നു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
കേന്ദ്ര മന്ത്രി ജോർജ് കുര്യനും മറ്റു സ്ഥാനാർത്ഥികളും മണ്ഡലത്തിലെ പ്രമുഖ ആരാധനാലയങ്ങള്‍ സന്ദർശിച്ച ശേഷം നിരവധി പ്രവർത്തകർക്കൊപ്പം പ്രകടനമായാണ് പത്രിക നല്‍കാനെത്തിയത്.
ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷിന്റെ റോഡ് ഷോ ഇന്നലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ നിന്ന് ആരംഭിച്ചു.
ഇളക്കി മറിച്ച് മണ്ഡലം കണ്‍വെൻഷൻ
കോട്ടയം, പുതുപ്പള്ളി യു.ഡി.എഫ് സ്ഥാനാർത്ഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ കണ്‍വെൻഷനുകള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തിയില്‍ മോൻസ് ജോസഫിന്റെയും, പാലായില്‍ മാണി സി.കാപ്പന്റെയും കണ്‍വെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരപ്പള്ളിയിലെ എൻ.ഡി.എ കണ്‍വെൻഷൻ ബി.ഡിജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു
പാലായിലും ചങ്ങനാശേരിയിലും ഇടതുസ്ഥാനാർത്ഥികളായ ജോസ് കെ മാണി , ജോബ് മൈക്കിള്‍ എന്നിവരുടെ കണ്‍വെൻഷനുകള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എല്‍.ഡി.എഫ് കണ്‍വെൻഷനുകള്‍ ഇന്ന് നടക്കും.
25 ന് പിണറായി എത്തും
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എല്‍.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ.എൻ ജയരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എന്നിവരുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം 25 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന യോഗത്തില്‍ പിണറായി വിജയൻ പ്രസംഗിക്കും. സി.പി.എം സ്ഥാനാർത്ഥികളായ വി.എൻ.വാസവൻ, കെ.അനില്‍കുമാർ, കെ.എം രാധാകൃഷ്ണൻ എന്നിവർ പഞ്ചായത്ത് കണ്‍വെൻഷനുകളിലേക്ക് കടന്നു. സ്ഥാനാർത്ഥികള്‍ ഭവന സന്ദർശനവും തുടങ്ങി.
പുതുപ്പള്ളിയില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായി
പുതുപ്പള്ളി മണ്ഡലത്തില്‍ അവസാനം ബി.ജെപിയ്ക്ക് സ്ഥാനാർത്ഥിയായി. തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള രവീന്ദ്രനാഥ് വാകത്താനമാണ് മത്സരരംഗത്ത്. ഇതോടെ പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥി പട്ടികയായി.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…