ഒമാനിലെ മിന്നല്‍പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്.
തൃത്താല സ്വദേശിയായ റംലയെ കാണാതായി. ഇവർക്കുവേണ്ടി തിരച്ചില്‍ തുടരുന്നു. നാലുകുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ രക്ഷപ്പെടുത്തി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മിന്നല്‍പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. ഉച്ചതിരിഞ്ഞാണ് ശക്തമായ മഴയുണ്ടായത്.
ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിനോടനുബന്ധിച്ച് യാത്രപോയതായിരുന്നു. തെക്കൻ അല്‍ ബത്തിന ഗവർണറേറ്റിലായിരുന്നു അപകടം എന്നാണ് റിപ്പോർട്ട്.
പലയിടങ്ങളിലായി അപകടത്തില്‍പ്പെട്ട മുപ്പത്തഞ്ചാേളംപേരെയാണ് രക്ഷപ്പെടുത്തിയത്. വീടിനുള്ളില്‍ കുടുങ്ങിപ്പാേയ ചിലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
ശക്തമായ മഴയില്‍ റോഡുകളിലും മറ്റും പൊടുന്നനെ വെള്ളം നിറഞ്ഞ് ശക്തമായ മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതിലായിരുന്നു വാഹനങ്ങള്‍ ഒഴുകിപ്പോയത്. പൗരന്മാരോടും താമസക്കാരോടും അതീവ ജാഗ്രത പാലിക്കാനും, നദികള്‍ ഒഴുകുമ്പോള്‍ കുറുകെ കടക്കുന്നത് ഒഴിവാക്കാനും അധികൃതർ കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട്. അധികൃതർ നല്‍കുന്ന നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധഭീതിക്കിടെ പ്രളയദുരന്തംകൂടി വന്നതോടെ ഒമാൻ നിവാസികള്‍ കടുത്ത ആശങ്കയിലാണ്. വരുംദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും ഈ മാസം മുപ്പതുവരെ മഴ തുരുമെന്നുമാണ് മുന്നറിയിപ്പ്. ചില മലയോര പാതകള്‍ അടച്ചിരിക്കുaaaaകയാണ്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…