Categories: Uncategorized

ജില്ലാ പഞ്ചായത്ത് എല്‍.ഡി.എഫില്‍ ധാരണ… സി.പി.എം അയഞ്ഞു, പത്തിടത്ത് മാണിഗ്രൂപ്പ്

തർക്കങ്ങള്‍ക്ക് അധികം ഇടവരുത്താതെ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ എല്‍.ഡി.എഫില്‍ ധാരണ. കേരള കോണ്‍ഗ്രസ് (എം) പത്ത് സീറ്റിലും, സി.പി.എം : 9, സി.പി.ഐ : 4 സീറ്റിലും മത്സരിക്കും

മാണി ഗ്രൂപ്പിന് നല്‍കിയ പത്തില്‍ ഒരു സീറ്റില്‍ രണ്ടില ചിഹ്നത്തിന് പകരം പൊതു സ്വതന്ത്രൻ വേണമെന്ന സി.പി.എം ആവശ്യം ഡല്‍ഹിയിലുള്ള ജോസ് കെ മാണി തിരിച്ചെത്തിയാല്‍ ചർച്ച ചെയ്ത് തീരുമാനിക്കും. പാലാ നഗരസഭയിലെയും, ചില ബ്ലോക്ക് പഞ്ചായത്തുകളിലെയും സീറ്റ് തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി വിട്ടുവീഴ്ചയ്‌ക്ക് മാണി ഗ്രൂപ്പ് തയ്യാറാകുമെന്നറിയുന്നു. പുതിയതായി ചേർക്കപ്പെട്ട തലനാട് ഡിവിഷൻ മാണി ഗ്രൂപ്പിന് നല്‍കും. വാകത്താനം സീറ്റ് വച്ചുമാറണണമെന്ന മാണിഗ്രൂപ്പിന്റെ ആവശ്യം സി.പി.ഐ അംഗീകരിച്ചാല്‍ പൊതുസ്വതന്ത്രൻ വാകത്താനത്തായിരിക്കും.

പകരം അയർക്കുന്നം സി.പി.ഐയ്ക്ക് നല്‍കും. തിരഞ്ഞെടുപ്പ് തീയതി നീളുന്നതിനാലാണ് തീരുമാനം വൈകുന്നതെന്നും, ഒരു തർക്കവുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു.വിട്ടുവീഴ്ച വേണ്ടെന്ന് കോണ്‍ഗ്രസ്യു.ഡിഎഫില്‍ ജില്ലാ പഞ്ചായത്ത് സീറ്റുവിഭജനം പൂർത്തിയായില്ലെങ്കിലും കോണ്‍ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 14 ന് പകരം 15 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് എട്ട് സീറ്റിലും മത്സരിക്കാനാണ് ഏകദേശ ധാരണ. ഒമ്ബത് സീറ്റ് വേണമെന്ന ജോസഫ് ഗ്രൂപ്പിന്റെയും ഒരു സീറ്റിനായി കടുംപിടുത്തം തുടരുന്ന മുസ്ലിംലീഗിന്റെയും അവകാശവാദം കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല. ലീഗിന് ജില്ലാ പഞ്ചായത്തിന് പകരം ഈരാറ്റുപേട്ട നഗരസഭയില്‍ കൂടുതല്‍ സീറ്റ് നല്‍കി അനുനയിപ്പിക്കും.സിപിഎം സീറ്റുകള്‍കുമരകം, തലയാഴം, കുറിച്ചി, പുതുപ്പള്ളി, തൃക്കൊടിത്താനം, പാമ്ബാടി, പൊൻകുന്നം, മുണ്ടക്കയം, വെള്ളൂർകേരള കോണ്‍ഗ്രസ് (എം)അതിരമ്ബുഴ, അയർക്കുന്നം, തലനാട് , കിടങ്ങൂർ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം , ഉഴവൂർ, കുറവിലങ്ങാട്, കടുത്തുരുത്തി.സി.പി.ഐവൈക്കം, എരുമേലി, വാകത്താനം, കങ്ങഴ

josinjose55@gmail.com

Share
Published by
josinjose55@gmail.com

Recent Posts

മുണ്ടക്കയത്ത് ആവേശത്തിരയിളക്കി അർജന്റീന ആരാധകർ; 50 അടി നീളമുള്ള കൂറ്റൻ ഫ്‌ളക്‌സ് ബോർഡ് ഉയർത്തി

മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…

1 day ago

നാലാം വർഷവും മികവുകാട്ടി കേരള ടുഡേ എക്സലൻസ് അവാർഡ്, ആദരവിന് അർഹരായത് 250 ഓളം കുട്ടികളും വിവിധ മേഖലകളിലെ പ്രമുഖരും! ആഘോഷമാക്കി മുണ്ടക്കയം

മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…

1 day ago

‘പ്രിയദർശിനി’ സൗജന്യ യാത്ര: പെരുവന്താനത്ത് ആവേശകരമായ ജനകീയ സ്വീകരണം

പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…

2 days ago

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര: മുണ്ടക്കയത്ത് പൂഞ്ഞാർ എംഎൽഎ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

നാട്ടിലെ ജീവൻ രക്ഷകൻ – രക്തദാനത്തിന്റെ നിറസാന്നിധ്യം

ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…

3 days ago

മുണ്ടക്കയം ഗവ. ആശുപത്രിയിൽ രാത്രികാല സേവനം തടസ്സപ്പെടും; ഒരാഴ്ചത്തേക്ക് ഡോക്ടറുടെ സേവനം ലഭ്യമല്ല ;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി നിയമിച്ചിരുന്ന ഡോക്ടർക്ക് പനി ബാധിച്ച് അവധിയിൽ പ്രവേശിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഈ പ്രതിസന്ധി

മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…

4 days ago