ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജന ചർച്ച യുഡിഎഫില്‍ വഴിമുട്ടി. ഇത്തവണ ഒരു സീറ്റ് വേണമെന്ന് വാദത്തില്‍ ലീഗ് ഉറച്ചു നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
എന്നാല്‍ സീറ്റ് ലീഗിന് നല്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
കഴിഞ്ഞ പ്രാവശ്യം കോട്ടയം ജില്ലാ പഞ്ചായത്തില്‍ ആകെ ഉണ്ടായിരുന്നത് 22 സീറ്റുകള്‍. അതില്‍ 14 ഇടത്ത് കോണ്‍ഗ്രസും, എട്ടിടത്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും മത്സരിച്ചു. അന്നും ഒരു സീറ്റ് വേണമെന്ന ലീഗിൻ്റെ വാദം ഉമ്മൻചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അംഗീകരിച്ചില്ല. അടുത്ത തവണ ലീഗിന് ഒരു സീറ്റ് നല്‍കാമെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നതായും ലീഗ് നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ ഒരു സീറ്റ് വേണമെന്ന വാദത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുന്നത്.
ഒരു സീറ്റ് കൂടി വർദ്ധിച്ച് ഇക്കുറി ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണം 23 ആണ്. മുണ്ടക്കയം ഡിവിഷൻ ആണ് ലീഗ് ആവശ്യപ്പെടുന്നത്. എന്നാല്‍ 15 സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇത്തവണ സീറ്റ് കിട്ടിയില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് ലീഗ് ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…