എരുമേലി: മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം തകർത്തു. എഴുകുമൺ മങ്കടവ് ഭാഗത്ത് നടത്തിയ റെയ്ഡിൽ 490 ലിറ്റർ കോടയും ഗ്യാസ് സിലിണ്ടർ, അടുപ്പ് ഉൾപ്പെടെയുള്ള വാറ്റുപകരണങ്ങളും കണ്ടെടുത്തു.
എരുമേലി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടോജോ ടി. ഞള്ളിയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശബരിമല തീർത്ഥാടന കാലത്ത് വ്യാജമദ്യ വിൽപന സജീവമാകുന്നത് തടയാൻ എക്സൈസ് റെയ്ഡുകൾ ശക്തമാക്കിയിരിക്കുകയാണ്.
പ്രിവന്റീവ് ഓഫീസർമാരായ റോയ് വർഗ്ഗീസ്, ഷെഫീക്ക് എം.എച്ച്, മാമ്മൻ ശാമുവൽ, ശ്രീലേഷ് വി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ആഞ്ജലികൃഷ്ണ, സിവിൽ എക്സൈസ് ഓഫീസർ രവിശങ്കർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് എക്സൈസ് വിഭാഗം അറിയിച്ചു.
മുണ്ടക്കയം: ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിന് മുന്നോടിയായി മുണ്ടക്കയം നെന്മേനിയിലെ അർജന്റീന ആരാധകർ തീർത്തത് കാഴ്ചകളുടെ വിസ്മയം. പ്രിയപ്പെട്ട താരങ്ങളുടെയും ടീമിന്റെയും…
മുണ്ടക്കയം: വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കുന്നതിനായി കേരള ടുഡേ ന്യൂസ് സംഘടിപ്പിച്ച 'എക്സലൻസ് അവാർഡ്'…
പെരുവന്താനം: സ്ത്രീകളുടെ സാമൂഹിക മുന്നേറ്റത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും കരുത്തേകുന്ന കെഎസ്ആർടിസിയുടെ 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിക്ക് പെരുവന്താനത്ത് വിപുലമായ…
മുണ്ടക്കയം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ ബസ് സർവീസിനെ സ്വാഗതം ചെയ്തും പിന്തുണ അറിയിച്ചും മുണ്ടക്കയം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ഇത് ഒരു സെലിബ്രിറ്റിയുടെ കഥയല്ല. വെളിച്ചത്തിനും പ്രശസ്തിക്കും വേണ്ടി മുന്നിൽ നിൽക്കാത്ത, നമ്മുടെ നാട്ടിലെ ഒരു സാധാരണക്കാരന്റെ, എന്നാൽ അസാധാരണമായ…
മുണ്ടക്കയം: മുണ്ടക്കയം ഗവൺമെന്റ് ആശുപത്രിയിൽ രാത്രികാല ചികിത്സാ സേവനം ഒരാഴ്ചത്തേക്ക് തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകമായി…